ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി ഒ​ന്നാ​ണ് ന​മ്മ​ൾ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​കു​ന്നു
Sunday, June 13, 2021 12:19 AM IST
തൊ​ടു​പു​ഴ: ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യ​മി​ടു​ന്ന ഒ​ന്നാ​ണ് ന​മ്മ​ൾ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​കു​ന്നു. ഒ​രു കു​ട്ടി​ക്കും പ​ഠ​നം ന​ഷ്ട​മാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ർ​ശ്വ​വ​ൽ​കൃ​ത സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി എ​സ്എ​സ്കെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ജി​ല്ല​യി​ൽ 2,500 കു​ട്ടി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 15-ന് ​വൈ​കു​ന്നേ​രം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​വും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ല ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും നെ​റ്റു​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സാ​മ​ഗ്രി​ക​ളു​ടെ അ​ഭാ​വ​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പൊ​തു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ ക്ലാ​സു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും കൊ​ഴി​ഞ്ഞു​പോ​ക്ക് ഇ​ല്ലാ​താ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ല ഉൗ​രു​ക​ളി​ലെ​യും കു​ട്ടി​ക​ളെ ഒ​രു​മി​ച്ച് ഒ​രു ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലെ​ത്തി​ച്ച് പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ക്ക​പ്പു​റം ഇ​വ​രു​ടെ ത​ന​ത് ക​ല​ക​ൾ, ക​ഥ​ക​ൾ, പാ​ട്ട്, നാ​ട​കം, സാ​ഹി​ത്യം, സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി​ക​ളും വി​ദ​ഗ്ധ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഇ​ടു​ക്കി, വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ ര​ണ്ടു​മ​ണി​ക്കൂ​റാ​ണ് പ​രി​പാ​ടി.