ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യം ഉ​റ​പ്പാ​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Tuesday, June 15, 2021 10:14 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി ഗോ​ത്ര​സ​മൂ​ഹ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷ ഇ​ടു​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന ’ഒ​ന്നാ​ണ് ന​മ്മ​ൾ’ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ഉൗ​രു​കൂ​ട്ടം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ല​യ അ​നു​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും കൂ​ട്ടു​കൂ​ടാ​നും ഭാ​ഷാ​ശേ​ഷി വ​ള​ർ​ത്താ​നും അ​വ​രു​ടെ ത​ന​ത് ക​ല​ക​ൾ മ​റ്റു​കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നും വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​യ​മ​യം ന​ട​ത്താ​നു​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പ​രി​പാ​ടി​യാ​ണി​ത്. ആ​ഴ്ച​യി​ൽ വൈ​കു​ന്നേ​രം ര​ണ്ടു​മ​ണി​ക്കൂ​ർ​വീ​തം പൊ​തു​വാ​യും പി​ന്നീ​ട് ക്ലാ​സ് തി​രി​ച്ചും ഓ​ണ്‍​ലൈ​ൻ ഉൗ​രു​കൂ​ട്ട​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
ജി​ല്ല​യി​ലെ 66 പ്രാ​ദേ​ശി​ക പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ 13 ഉൗ​രു വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ള​ന്‍റി​യ​ർ​മാ​രെ നി​യ​മി​ച്ച് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും പ​ഠ​ന​പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്. 2500-ല​ധി​കം കു​ട്ടി​ക​ളാ​ണ് ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ല​യി​ലെ നെ​റ്റു​വ​ർ​ക്ക് ത​ക​രാ​റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ ട​വ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ട​വ​റു​ക​ൾ ഇ​ത​ര നെ​റ്റു​വ​ർ​ക്ക് ക​ന്പ​നി​ക​ളു​മാ​യി ഷെ​യ​ർ ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ൾ, ലൈ​ബ്ര​റി​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്ടോ​പ് എ​ന്നി​വ എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സ​ർ​വ​ശി​ക്ഷ സം​സ്ഥാ​ന പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​എ.​പി. കു​ട്ടി​കൃ​ഷ്ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മി​നി മോ​ഹ​ന​ൻ, ഡി​പി​ഒ ബി​ന്ദു സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.