മ്ലാ​മ​ല - ലാ​ൻ​ഡ്രം റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Tuesday, June 15, 2021 10:14 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മ്ലാ​മ​ല - ലാ​ൻ​ഡ്രം - പാ​ന്പ​നാ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. നാ​ല​ര കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
മ്ലാ​മ​ല, തേ​ങ്ങ​ൽ, ചെ​ങ്ക​ര, മു​ങ്കാ​ലാ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് മ്ലാ​മ​ല - ലാ​ൻ​ഡ്രം റോ​ഡ്. ഈ ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് 25 കി​ലോ​മീ​റ്റ​ർ മീ​റ്റ​ർ ലാ​ഭം​ല​ഭി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​ശു​പ​ത്രി​ക​ൾ​ക്ക് നെ​ബു​ലൈ​സ​ർ
വി​ത​ര​ണം​ചെ​യ്തു

വ​ണ്ടി​പ്പെ​രി​യാ​ർ: എം.​എം. ഉ​സ്മാ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ​ക്ക് നെ​ബു​ലൈ​സ​ർ വി​ത​ര​ണം​ചെ​യ്തു. ഉ​സ്മാ​ന്‍റെ മ​ക​ളും ല​ണ്ട​നി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഷം​ഷാ​ദ് ഉ​സ്മാ​നാ​ണ് നെ​ബു​ലൈ​സ​ർ എ​ത്തി​ച്ച​ത്.
വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഡോ. ​സു​രേ​ഷ് ബാ​ബു​വി​ന് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.