കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി
Tuesday, June 15, 2021 10:19 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഗ്രാ​ൻ​ബി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി സെ​ന്‍റ​റി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് ഭാ​ര​വാ​ഹി​ക​ൾ എ​ത്തി​ച്ച​ത്. ആ​റു​ദി​വ​സ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്.
രോ​ഗം ബാ​ധി​ച്ച് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ്യ​കി​റ്റും എ​ത്തി​ച്ചു​ന​ൽ​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ്രേം​കു​മാ​ർ, നി​ഷാ​ന്ത്, മ​ണി, ബി​ജു, ര​വി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വിലവർധനയിൽ പ്ര​തി​ഷേ​ധി​ച്ചു

തൊ​ടു​പു​ഴ: ഇ​ന്ധ​ന-പാ​ച​ക വാ​ത​ക വി​ലവ​ർ​ധ​ന​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് എ​സ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. തൊ​ടു​പു​ഴ​യി​ൽ പെ​ട്രോ​ൾ പ​ന്പി​നു​മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മ​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ഷ​ൻ സ​ർ​ഗം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.