ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം ല​ഭി​ക്കും
Tuesday, June 15, 2021 10:19 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ദി​വ​സ വേ​ത​ന, ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ദി​വ​സ​ങ്ങ​ൾ ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ച്ച് വേ​ത​നം അ​നു​വ​ദി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് ധ​ന​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തു മു​ത​ൽ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മെ​യ് എ​ട്ടു വ​രെ പ്ര​വൃത്തിദി​ന​ങ്ങ​ളു​ടെ 50 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ദി​വ​സ​ങ്ങ​ൾ ദി​വ​സ വേ​ത​ന, ക​രാ​ർ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഈ ​കാ​ല​യ​ള​വി​ൽ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന മു​ഴു​വ​ൻ പ്ര​വൃത്തി ദി​വ​സ​ങ്ങ​ളും ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാക്കി വേ​ത​നം ന​ൽ​കും. അ​ന്പ​ത് ശത​മാ​ന​ത്തി​ൽ താ​ഴെ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഹാ​ജ​രാ​യ​തെ​ങ്കി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ലെ വേ​ത​നം ന​ൽ​കും.
ലോ​ക്ഡൗ​ണ്‍ നി​ലനി​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ളി​ലു​ള്ള​വ​ർ ഓ​ഫീ​സി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യും ഇ-​ഓ​ഫീ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള ഓ​ഫീ​സു​ക​ളി​ൽ ദി​വ​സ വേ​ത​ന, ക​രാ​ർ ജി​വ​ന​ക്കാ​ർ വ​ർ​ക്ക് ഫ്രം ​ഹോം കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യും ഇ​വ​ർ​ക്ക് ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ വേ​ത​നം മു​ഴു​വ​നാ​യി ന​ൽ​കു​ന്ന​തി​നും അ​നു​മ​തി​യാ​യി.