പ​ന്നി​യാ​ർ പു​ഴ​യി​ൽ മ​ണ്ണ് നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, June 16, 2021 10:13 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി​ക്കു സ​മീ​പം പ​ന്നി​യാ​ർ പു​ഴ​യി​ൽ മ​ണ്ണു നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. മു​രി​ക്കും​തൊ​ട്ടി - സേ​നാ​പ​തി റോ​ഡി​ൽ ഇ​ല്ലി​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​ല​യി​ൽ മ​ണ്ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ഡു​ക​ണ​ക്കി​ന് മ​ണ്ണാ​ണ് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്.
പെ​രി​യാ​റി​ന്‍റെ പ്ര​ധാ​ന പോ​ഷ​ക​ന​ദി​യാ​യ പ​ന്നി​യാ​ർ പു​ഴ​യ്ക്ക് ന​ല്ല വി​സ്താ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ൽ​ഭ​വ​സ്ഥാ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള മൂ​ല​ത്ത​റ മു​ത​ൽ കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണ​വും​മൂ​ലം പു​ഴ തോ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​ലി​നീ​ക​ര​ണ​വും കൈ​യേ​റ്റ​ങ്ങ​ളും മൂ​ലം പു​ഴ മ​രി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം നി​ല​നി​ൽ​ക്കെ​യാ​ണ് മ​ണ്ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​ണ്ണാ​ണ് ഇ​തെ​ന്നാ​ണ് വി​വ​രം.
മ​ഴ​യി​ൽ ഇ​ത് പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​ന് ത​ട​സം വ​രു​ത്തു​ക​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. മ​ണ്ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത് പൊ​ൻ​മു​ടി ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​കും.