ഇ​ടു​ക്കി പാ​ക്കേ​ജ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, June 17, 2021 10:14 PM IST
ഇ​ടു​ക്കി : ഭൂ​പ്ര​ശ്നം ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഇ​ടു​ക്കി പാ​ക്കേ​ജ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യും ജി​ല്ല​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശി​ശു​രോ​ഗ വി​ദ​ഗ്ദ്ധ​രെ നി​യ​മി​ച്ചും നി​യോ​നേ​റ്റ​ൽ, പീ​ഡി​യാ​ട്രി​ക് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം വി​പു​ലീ​ക​രി​ച്ചും ജി​ല്ല​യി​ലെ ശി​ശു​രോ​ഗ ചി​കി​ത്സാ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ളക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെയും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെയും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കെഎസ്ഇ​ബി മെ​ഡി​ക്ക​ൽ കോ​ള​ജ് ന​വീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ച​തി​ൽ ശേ​ഷി​ക്കു​ന്ന 1.16 കോ​ടി ചെ​ല​വ​ഴി​ച്ച്് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദ്ര​വ ഓ​ക്്സി​ജ​ൻ സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉണ്ടായാൽ നേ​രി​ടു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ലാ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ, ഐ​സി​യു ബെ​ഡു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ​യും കൂ​ടു​ത​ലാ​യി ഒ​രു​ക്കും.

യോ​ഗ​ത്തി​ൽ എം​എ​ൽ​എ മാ​രാ​യ എം.​എം.​മ​ണി, വാ​ഴൂ​ർ സോ​മ​ൻ, എ.​രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ക​റു​പ്പ​സാ​മി, എ​ഡി​എം ഷൈ​ജു ജോ​സ​ഫ്, ഡി​എം​ഒ ഡോ.​എ​ൻ പ്രി​യ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഓ​ണ്‍​ലൈ​നാ​യും പ​ങ്കെ​ടു​ത്തു.