ദു​രി​തബാ​ധി​ത​ർ​ക്കു സ​ഹാ​യ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന, മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പു​ക​ൾ
Thursday, June 17, 2021 10:14 PM IST
ഇ​ടു​ക്കി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ഓ​ഫീ​സി​ലെ 33 ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ ര​ണ്ടു ദി​വ​സ​ത്തെ ശ​ന്പ​ളം ഉ​പ​യോ​ഗി​ച്ച് ചെ​റു​തോ​ണി, ക​രി​ന്പ​ൻ, പൈ​നാ​വ്, ത​ടി​യ​ന്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കിറ്റ് വി​ത​ര​ണം ചെ​യ്തു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ൽ ഇ​വ വി​ത​ര​ണം ചെ​യ്തു. എം​എ​ൽ​എ​മാ​രാ​യ എം.​എം.​ മ​ണി, വാ​ഴൂ​ർ സോ​മ​ൻ, എ.​ രാ​ജ, ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ളു​ക​ളാ​യി ഓ​ട്ട​മി​ല്ലാ​ത്ത​തി​നാ​ൽ വ​രു​മാ​നം തീ​രെ നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ പ​റ​ഞ്ഞു. എം​വിഐ​മാ​രാ​യ പി.​എ.​ സ​മീ​ർ, നി​ധീ​ഷ്കു​മാ​ർ, എ​എം​വിഐ​മാ​രാ​യ പ്ര​സാ​ദ്, രൂ​പേ​ഷ്, സൂ​പ്ര​ണ്ടു​മാ​രാ​യ അ​രു​ണ്‍​കു​മാ​ർ, മ​നാ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​ന്നാം ​ഘ​ട്ട​മാ​യി സ​മാ​ഹ​രി​ച്ച 35,035 രൂ​പ​യു​ടെ ഡി​ഡി ജീ​വ​ന​ക്കാ​രും അവരുടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ​മാ​രു​മാ​യ ഷീ​ൻ ജോ​സ​ഫ്, ബി. ​എ​ൻ.​ബി​ജി​മോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു കൈ​മാ​റി.