മാ​റു​ന്ന കാ​ല​ത്തി​നൊ​പ്പം ഗ്ര​ന്ഥ​ശാ​ല​ക​ളും: പു​സ്ത​ക​ങ്ങ​ൾ തേ​ടി പു​തി​യ വാ​യ​ന​ക്കാ​ർ
Friday, June 18, 2021 10:11 PM IST
തൊ​ടു​പു​ഴ: വാ​യ​ന​യു​ടെ വാ​താ​യ​നം തു​റ​ന്നി​രു​ന്ന ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും കോ​വി​ഡ് വ്യാ​പ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ങ്കി​ലും തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങി ലൈ​ബ്ര​റി​ക​ളും അം​ഗ​ങ്ങ​ളും. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ വി​ര​സ​ത മാ​റ്റാ​നാ​യി വാ​യ​ന​ക്കാ​ർ പു​സ്ത​ക​ങ്ങ​ൾ തേ​ടി എ​ത്തു​ന്ന​ത് ന്യൂ​ജെ​ൻ കാ​ല​ത്തും വാ​യ​ന​യ്ക്ക് പ്ര​തീ​ക്ഷ​യാ​കു​ന്നു.​
നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും കൂ​ട്ടാ​യ്മ​യു​ടെ മു​ഖ​മാ​യി​രു​ന്ന ഗ്ര​ന്ഥ​ശാ​ല​ക​ൾ പ​ല​തും അ​ട​ഞ്ഞ​തോ​ടെ അ​റി​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ പ​ല​തും ഇ​ല്ലാ​താ​യി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​ക​ൾ​ക്കും പൂ​ട്ടുവീ​ണു.
ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​ന്നുതു​ട​ങ്ങി​യ​തോ​ടെ ചെ​റി​യ തോ​തി​ലു​ള്ള കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ. നി​ല​വി​ൽ ഓ​ണ്‍​ലൈ​നാ​യും വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​ക​ൾ വ​ഴി​യും കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്നു​ണ്ട്.
വാ​യ​നദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ 19 ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. സാ​ഹി​ത്യ​മേ​ഖ​ല​യി​ലെ അ​നു​സ്മ​ര​ണ​വും ഇ​ത​ര പ​രി​പാ​ടി​ക​ളു​മെ​ല്ലാം ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 250 ഗ്ര​ന്ഥ​ശാ​ല​ക​ളാ​ണ് ജി​ല്ല​യി​ലാ​കെ​യു​ള്ള​ത്, ഇ​തി​ൽ നാ​ലെ​ണ്ണം എ-​പ്ല​സ് കാ​റ്റ​ഗ​റി​യി​ലു​ള്ള​താ​ണ്. ഇ​വ​ർ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് വീ​ടു​ക​ളി​ൽ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ച്ചുന​ൽ​കു​ന്നു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടി​ന്‍റെ മു​റ്റ​ത്ത് ഇ​വ വെ​യ്ക്കും. പി​ന്നീ​ട് തി​രി​ച്ച് കി​ട്ടു​ന്പോ​ൾ ഒ​രാ​ഴ്ച​ക്ക് ശേ​ഷ​മാ​കും മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കു​ക​യും അലമാരയി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യു​ക.
അ​ക്ഷ​രസേ​ന എ​ന്ന പേ​രി​ൽ ഗ്ര​ന്ഥ​ശാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​രു വി​ഭാ​ഗം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​വ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ക്ഷ​ര​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ മൃ​ത​ദേ​ഹ സം​സ്കാ​രം, കി​റ്റ് സ​മാ​ഹ​രി​ച്ചു​ള്ള വി​ത​ര​ണം, വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലൈ​ബ്ര​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്നു​ണ്ട്.
ലൈ​ബ്ര​റി​ക​ളു​ടെ കീ​ഴി​ലും ഓ​ണ്‍​ലൈ​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നുവ​രി​ക​യാ​ണ്. പ​രി​സ്ഥി​തി ദി​നാ​ച​ര​ണം, ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള പ​ണ സ​മാ​ഹ​ര​ണം എന്നിവ നടക്കുന്നു. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ഞ്ഞെ​ങ്കി​ലും നി​ര​വ​ധി പ​രി​പാ​ടി​ക​ളും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഗ്ര​ന്ഥ​ശാ​ല സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.