വാ​യ​നാ വാ​രാ​ച​ര​ണം
Sunday, June 20, 2021 2:12 AM IST
ഇ​ടു​ക്കി: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ള​ത്തൂ​വ​ലി​ൽ ന​ട​ന്നു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​രാ​ജ എം​എ​ൽ​എ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​നോ​ദ് വൈ​ശാ​ഖി പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം കെ.​എം. ബാ​ബു, ഇ.​ജി. സ​ത്യ​ൻ, പി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​പ്പു​ത​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​നാ​ദി​ന വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. എ​ല്ലാ വോ​ള​ൻ​ഡി​യേ​ഴ്സും വീ​ട്ടി​ലി​രു​ന്നാ​ണ് വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​മാ​യി വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 25 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ. ’സ​ർ​ഗ​ല​യം ’’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​രാ​ച​ര​ണ​ത്തി​ൽ വാ​യ​നാ നി​രൂ​പ​ണ​മു​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ച​നാ മ​ൽ​സ​ര​ങ്ങ​ൾ, യാ​ത്രാ​വി​വ​ര​ണം, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ചി​ത്ര​ര​ച​ന, നൃ​ത്ത മ​ൽ​സ​ര​ങ്ങ​ൾ, ന​വീ​ന ആ​ശ​യ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, ബോ​ധ​വ​ൽ​ക​ര​ണ ട്രോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ഓ​ണ്‍ ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കോ​വി​ഡ് കാ​ല​ത്ത് 2000 ല​ധി​കം പു​സ്ത​ക​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും സ്കൂ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സി​സി​യി​ൽ ലൈ​ബ്ര​റി ഒ​രു​ക്കു​ക​യും ചെ​യ്ത യൂ​ണി​റ്റാ​ണ് ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജി​ൻ സ്ക​റി​യ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ക്രി​സ്റ്റീ​ന റെ​ജി, സോ​ന മ​രി​യ ജെ​യ്സ്, അ​നീ​ഷ സാ​ലു, ആ​ൽ​ബി​ൻ, സ​വി​ൻ സ​നി​ൽ, അ​ഡോ​ണ്‍, മെ​സ്മി​ൻ, കൃ​ഷ്ണ ജി. ​നാ​യ​ർ, അ​ന​ശ്വ​ര പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​ഗ​ല​യം അ​ര​ങ്ങേ​റു​ന്ന​ത്.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴു​ദി​നം എ​ഴു​ത്തു​കാ​ർ​ക്കൊ​പ്പം എ​ന്ന ആ​ശ​യ​വു​മാ​യി ഇ-​വാ​യ​ന വാ​രാ​ച​ര​ണം ’പ്ര​തി​ധ്വ​നി 2021’ ആ​രം​ഭി​ച്ചു. 25-ന് ​സ​മാ​പി​ക്കും. ദി​വ​സ​വും രാ​ത്രി എ​ട്ടി​ന് ഓ​ണ്‍​ലൈ​നാ​യാ​ണ് വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​ജാ​ക്കാ​ട്: എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന ദി​ന​ത്തി​ന്‍റെ​യും വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വെ​ബി​നാ​ർ ആ​രം​ഭി​ച്ചു. 25 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് വെ​ബി​നാ​ർ ആ​രം​ഭി​ക്കും. കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പൂ​ഴി​ക്കാ​ട്, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​ദ്ധ്യ​ക്ഷ ഡോ. ​സു​മി ജോ​യി ഓ​ലി​യ​പ്പു​റം, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം പ്ര​ഫ​സ​ർ സി​ജു ജോ​സ​ഫ്, കോ​ത്ത​ല എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ യു. ​അ​ശോ​ക്, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് എ​ച്ച്എ​സ്എ​സ് അ​ധ​ദ്ധ്യാ​പി​ക ലീ​മ വി. ​കു​രു​വി​ള, ദോ​ഹ ബി​ർ​ള പ​ബ്ളി​ക് സ്കൂ​ൾ മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി പി.​ആ​ർ. ഷി​ജു, പാ​ല​ക്കാ​ട് എ​സ്എം​എം ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഡോ. ​സം​ഗീ​ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭ​ഗ​മാ​യി എ​ച്ച് ആ​ൻ​ഡ്സി ബു​ക്സു​മാ​യി ചേ​ർ​ന്ന് ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ഒ​രു പു​സ്ത​കം ത​പാ​ലി​ൽ ന​ൽ​കു​ന്ന ’ഒ​രു കു​ട്ടി​ക്ക് ഒ​രു പു​സ്ത​കം’ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. പു​സ്ത​ക​വാ​യ​ന, വാ​യ​ന ദി​ന ക്വി​സ്, ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന എ​ന്നി​വ​യും ന​ട​ത്തു​മെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ ത​ന്പി, പ്രി​ൻ​സി​പ്പ​ൽ ഒ.​എ​സ്. റെ​ജി, ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ശ്രീ​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ഷാ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.

പു​റ​പ്പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​നാ​ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ ര​ച​ന, വീ​ട്ടി​ലൊ​രു ലൈ​ബ്ര​റി, വാ​യ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്ക​ൽ എ​ന്ന മ​ൽ​സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സെ​മി​നാ​ർ സാ​ഹി​ത്യ​കാ​ര​ൻ ടി.​കെ.​ബി​ജു ന​യി​ക്കും.

കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ​ദി​നാ​ഘോ​ഷ​വും വാ​യ​നാ വാ​രാ​ച​ര​ണ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ലൂ​സി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ടോ​മി ഫി​ലി​പ്പ് , പൂ​ച്ച​പ്ര ഗ​വ.​ഹൈ​സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പി​ക സി​നി ട്രീ​സ ജോ​ണ്‍, വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി ക​ണ്‍​വീ​ന​ർ ബി​ന്ദു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ത​ല​ക്കോ​ടം: വാ​യി​ച്ചു വ​ള​രു​ക, ചി​ന്തി​ച്ചു വി​വേ​കം നേ​ടു​ക എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​ന​മാ​ച​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗം, പു​സ്ത​ക​വാ​യ​ന, വാ​യ​ന​ദി​ന സ​ന്ദേ​ശം തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. എ​ല്ലാ കു​ട്ടി​ക​ളും അ​വ​ർ വാ​യി​ച്ച പു​സ്ത​ക​ങ്ങ​ൾ​ക്ക് ആ​സ്വാ​ദ​നം ത​യാ​റാ​ക്കി വാ​യ​ന​ദി​ന മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

വെ​ട്ടി​മ​റ്റം: വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​മേ​രി സി​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വാ​യ​ന ദി​നാ​ഘോ​ഷം ന​ട​ത്തി. ആ​ധു​നി​ക​യു​ഗ​ത്തി​ൽ പു​സ്ത​ക​വാ​യ​ന​യ്ക്ക് ന​ൽ​കേ​ണ്ട പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ഥി​നി അ​ലീ​സ സു​നി സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പി​ക ജെ. ​സ്നേ​ഹ​മോ​ൾ വ്യ​ക്തി​ത്വ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് വാ​യ​ന​യ്ക്കു​ള്ള പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രി​സ് ഹൈ​സ്കൂ​ളി​ൽ 25 വ​രെ വാ​യ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഇ​ന്ദു സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷീ​ബാ മു​ഹ​മ്മ​ദ്, ഹെ​ഡ്മി​ട്ര​സ് ഷൈ​നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഷാ​ജി മാ​ലി​പ്പാ​റ, വി​വീ​ഷ് വി.​റോ​ൾ​ഡ​ന്‍റ്, രാ​ധി​കാ ജ​യ​ദാ​സ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ശ്നോ​ത്ത​രി മ​ൽ​സ​രം ഭാ​ഷാ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

ത​ട്ട​ക്കു​ഴ: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ​ദി​ന​ത്തി​ൽ പു​സ്ത​ക​പ്പു​ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ​യും മ​റ്റു ക്ല​ബ്ബു​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ വി​ദ്യാ​ർ​ഥി​യും പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് വീ​ടു​ക​ളി​ൽ ഓ​രോ ലൈ​ബ്ര​റി നി​ർ​മി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.

വ​ണ്ണ​പ്പു​റം: മു​ണ്ട​ൻ​മു​ടി ബാ​പ്പു​ജി സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ ദി​ന​മാ​ച​രി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണി പു​ത്ത​ൻ​പു​ര, സാ​ജു ചോ​ങ്ക​ര, മ​ഞ്ചു സാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൊ​ടു​പു​ഴ: അ​രി​ക്കു​ഴ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വാ​യ​നാ ദി​നാ​ഘോ​ഷ​ത്തി​നും ഒ​രു​വ​ർ​ഷം നീ​ളു​ന്ന മാ​തൃ വാ​യ​നാ പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി. സാം​സ്കാ​രി​ക വ​കു​പ്പ് മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ.​സു​ജ സൂ​സ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഓ​ണ്‍​ലൈ​നാ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഐ​ജി പി.​വി​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ല​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി, എം.​കെ. അ​നി​ൽ, വി.​എ​ൻ.​സീ​മ, അ​നു​പ്രി​യ ടി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി: കെ ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ക, ഗ്ര​ന്ഥ​ശാ​ല​ക​ളി​ലേ​ക്ക് പു​സ്ത​ക ശേ​ഖ​ര​ണം, വാ​യ​ന മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ധ​ന്വ​ന്തി​രി ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​നൂ​പ് ധ​ന്വ​ന്ത​രി നി​ർ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ലാ​ൽ സ​മ​ദ്, സി.​എ​സ്. വി​ഷ്ണു​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.