ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Monday, June 21, 2021 10:02 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ കോ​ള​നി ഭാ​ഗ​ത്ത് ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​റ​യൂ​ർ കോ​ള​നി സ്വ​ദേ​ശി​യാ​യ നാ​ഗ​രാ​ജ് (30), അ​മ​ൻ (25), യ​ദു (16) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. യ​ദു​വും അ​മ​ലും കോ​വി​ൽ​ക​ട​വി​ൽ​നി​ന്നും മ​റ​യൂ​രി​ലേ​ക്ക് പോ​കു​ക​യും ഓ​ട്ടോ മ​റ​യൂ​രി​ൽ​നി​ന്ന് കോ​വി​ൽ​ക​ട​വി​ലേ​ക്ക് വ​രി​ക​യു​മാ​യി​രു​ന്നു.
വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​തോ​ടെ ബൈ​ക്ക് ഓ​ട്ടോ​യു​ടെ അ​ടി​യി​ലേ​ക്ക് തെ​ന്നി​നീ​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ എ​ത്തി മൂ​ന്നു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

രാജാക്കാട് ഗ്രാമപഞ്ചായത്തിൽ
കോ​വി​ഡ് ടെ​സ്റ്റ്

രാ​ജാ​ക്കാ​ട്: ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ 12.30 വ​രെ രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും. വ്യാ​പാ​രി​ക​ൾ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.