വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, July 22, 2021 10:27 PM IST
നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ചെ​ക്കു​പോ​സ്റ്റു​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​രെ ക​ന്പം​മെ​ട്ടു പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു ന​ല്കു​ന്ന ര​ണ്ടു​പേ​രെ ക​ന്പം, തേ​വാ​ര​ത്തി​നു സ​മീ​പം പ​ന്നൈ​പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ക​ന്പം​മെ​ട്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് ര​ണ്ടു കം​പ്യൂ​ട്ട​റു​ക​ളും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു.
വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ചെ​ക്ക് പോ​സ്റ്റു​വ​ഴി ആ​ളു​ക​ൾ ക​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ​ചെ​യ്ത് ഓ​രോ പാ​സും പ​രി​ശോ​ധ​ന ന​ട​ത്തി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ചെ​ക്കു​പോ​സ്റ്റു​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ക​ട​ത്തി വി​ടു​ന്ന​ത്. ഇ​ത​റി​യാ​തെ എ​ത്തി​യ​വ​രാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.
ഉ​ത്ത​മ​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ് കു​മാ​ർ, മു​രു​ക​ൻ, ക​ന്പം നോ​ർ​ത്ത് സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ, പ​ന്നൈ​പ്പു​റം സ്വ​ദേ​ശി വേ​ൽ​മു​രു​ക​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.