കാ​ല​വ​ർ​ഷം ക​ന​ത്തു; പ്രാ​ർ​ഥ​ന​യോ​ടെ തോ​ട്ടം മേ​ഖ​ല
Thursday, July 22, 2021 10:29 PM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ പ്രാ​ർ​ഥ​ന​യോ​ടെ ക​ഴി​യു​ക​യാ​ണ് തോ​ട്ടം മേ​ഖ​ല. 70 പേ​രു​ടെ ജീ​വ​നെ​ടു​ത്ത പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്‍റെ ദു​ര​ന്ത സ്മൃ​തി​ക​ൾ​ക്ക് ഒ​രാ​ണ്ടു തി​ക​യാ​ൻ നാ​ളു​ക​ൾ ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് തോ​ട്ടം മേ​ഖ​ല​യു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി മ​ഴ ക​ന​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് മൂ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഭി​ച്ച​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മു​തി​ര​പ്പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് ഉ​യ​ർ​ന്നു.
മു​തി​ര​പ്പു​ഴ​യി​ലേ​ക്കു​ള്ള കൈ​വ​ഴി​ക​ളാ​യ അ​രു​വി​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളെ​ല്ലാം ഒ​ഴു​ക്ക് ശ​ക്ത​മാ​യി. മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.
ഞാ​യ​റാ​ഴ്ച​വ​രെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​വാ​ന​ള്ള സ​ന്നാ​ഹ​ങ്ങ​ൾ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്.
2018-ലെ ​പ്ര​ള​യ​ത്തി​ൽ മു​തി​ര​പ്പു​ഴ​യി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യി വെ​ള്ളം​ക​യ​റി​യ വ്യാ​പാ​രി​ക​ളും ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന മേ​ഖ​ക​ളി​ലു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും മ​ഴ ക​ന​ത്ത​തോ​ടെ ജാ​ഗ്ര​ത​യി​ലാ​ണ്.