പ​ഴ​കി​യ 51 കി​ലോ മ​ത്സ്യം പി​ടികൂ​ടി
Thursday, July 22, 2021 10:29 PM IST
തൊ​ടു​പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷാവി​ഭാ​ഗ​വും ഫി​ഷ​റീ​സ് വ​കു​പ്പും ചേ​ർ​ന്ന് മ​ത്സ്യ​ക്ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 51 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി.
പീ​രു​മേ​ട്, കു​മ​ളി, അ​ണ​ക്ക​ര, ചെ​ളി​മ​ട, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 47 കി​ലോ പ​ച്ച​മീ​നും നാ​ല് കി​ലോ ഉ​ണ​ക്ക​മീ​നു​ം പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. പ​ഴ​കി​യ​തും അ​മോ​ണി​യ​യു​ടെ അം​ശ​മു​ള്ള​തു​മാ​യ അ​യ​ല, മ​ണ​ങ്ങ്, ഏ​ട്ട​ക്കൂ​രി, കൊ​ഴു​വ എ​ന്നീ മ​ത്സ്യ​ങ്ങളാണ് ക​ണ്ടെ​ത്തി​യ​ത്.
ഫം​ഗ​സ് ബാ​ധ​യേ​റ്റ കോ​ല, വാ​ള, ക​തി​രാ​ൻ എ​ന്നീ ഉ​ണ​ക്ക​മ​ത്സ്യ​വും പി​ടി​കൂ​ടി. 13 ക​ട​ക​ളി​ൽ നി​ന്നാ​യി 50 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
മോ​ശം മ​ത്സ്യം പി​ടി​കൂ​ടി​യ ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ലാ അ​സി. ഡ​യ​റ​ക്ട​ർ ക​ണ്ണ​ൻ, പീ​രു​മേ​ട് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഓ​ഫീ​സ​ർ പി. ​പ്ര​ശാ​ന്ത്, തൊ​ടു​പു​ഴ ഓ​ഫീ​സ​ർ എം.​എ​ൻ. ഷം​സി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​ത്സ്യ​ത്തി​ൽ അ​മോ​ണി​യ ചേ​ർ​ക്കു​ന്ന മൊ​ത്ത​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.