ഡി​എം​ഒ​യു​ടെ ഉ​ത്ത​ര​വ് കോ​വി​ഡ് വ്യാ​പ​നം കൂ​ട്ടു​മെ​ന്ന് ആ​രോ​പ​ണം
Thursday, July 22, 2021 10:30 PM IST
തൊ​ടു​പു​ഴ: വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ കോ​വി​ഡ് വ്യാ​പ​ന കേ​ന്ദ്ര​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഡി​എം​ഒ പു​റ​പ്പെ​ടു​വി​ച്ച അ​ശാ​സ്ത്രീ​യ​മാ​യ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റു​മാ​യ അ​ഡ്വ.​ ജോ​സ​ഫ് ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ 20ന് ​ജി​ല്ലാമെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് മൂ​ലം വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി ടോ​ക്ക​ണ്‍ സ​ന്പാ​ദി​ക്ക​ണം. ഇ​ത് ഒ​രു സെ​ന്‍റ​റി​ൽ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ തി​ങ്ങി​ക്കൂ​ടാ​ൻ ഇ​ട​യാ​വും.
ടോ​ക്ക​ണ്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പേ സെ​ന്‍റ​റി​ൽ വ​ന്ന് ക്യു ​നി​ൽ​ക്ക​ണം. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ന​ൽ​കു​ന്ന വാ​ക്സി​ന്‍റെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡ് ത​ല​ത്തി​ൽ ന​ല്ല നി​ല​യി​ൽ വാ​ക്സി​ൻ ന​ൽ​കി വ​ന്നി​രു​ന്ന​താ​ണ്.
ഓ​രോ വാ​ർ​ഡി​ൽനി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ തി​ര​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.
തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​ക്ക് മൂ​ന്ന് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കാ​രി​ക്കോ​ട് സെ​ന്‍റ​ർ ഉ​പേ​ക്ഷി​ച്ചു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ജ​ന​ങ്ങ​ൾ പാ​റ​ക്ക​ട​വ് സെ​ന്‍റ​റി​ൽ എ​ത്ത​ണം.
സു​ഗ​മ​മാ​യി ന​ട​ന്നി​രു​ന്ന വാ​ക്സി​നേ​ഷ​ൻ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വു​ന്ന​തെ​ന്ന് ജോ​സ​ഫ് ജോ​ണ്‍ കു​റ്റ​പ്പെ​ടു​ത്തി.