ജ​ലാ​ശ​യ​ങ്ങ​ളി​ലെ ച​തി​ക്കു​ഴി​ക​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​യു​ന്നു
Thursday, July 22, 2021 10:30 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രി​ൽ പ​രി​ച​യ​സ​ന്പ​ന്ന​ർ പോ​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.
ജ​ലാ​ശ​യ​ങ്ങ​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. ഡാ​മു​ക​ളി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ക്കെ​ണി​ക​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ​ല​പ്പോ​ഴും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്.
ചെ​റുവ​ള്ള​ങ്ങ​ളി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന​വ​രാ​ക​ട്ടെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും മ​റ്റും ജ​ലാ​ശ​യ​ങ്ങ​ളി​ലെ ക​യ​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.
ബു​ധ​നാ​ഴ്ച ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യി കാ​ണാ​താ​യ​ത് സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ള​മാ​വ് ച​ക്കി​മാ​ലി കോ​ഴി​പ്പു​റ​ത്ത് ബി​ജു, ബി​നു എ​ന്നി​വ​രെ​യാ​ണ്. മീ​ൻ പി​ടി​ച്ച് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ.
ജ​ലാ​ശ​യ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി കെ​ട്ടി​യി​രു​ന്ന വ​ല തി​രി​കെ​യെ​ടു​ക്കാ​നാ​ണ് ഇ​രു​വ​രും പോ​യ​ത്. എ​ന്നാ​ൽ രാ​ത്രി വൈ​കി​യും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. വൈ​ര​മ​ണി മു​ത്തു​ച്ചോ​ല വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് ഇ​വ​ർ പോ​യ വ​ള്ളം മ​റി​ഞ്ഞ നി​ല​യി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി. വ​ന​മേ​ഖ​ല​യാ​യ​തി​നാ​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം പോ​ലും ഇ​വി​ടെ അ​തീ​വ ദു​ഷ്ക്ക​ര​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ മാ​സം 15ന് ​ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഉ​പ്പു​ത​റ കെ​ട്ടു​ചി​റ​യി​ൽ മ​ത്സ്യം പി​ടി​ക്കാ​ൻ പോ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഉ​പ്പു​ത​റ മാ​ട്ടു​താ​വ​ളം കു​മ്മി​ണി​യി​ൽ ജോ​യി​സ്, ഇ​ല്ലി​ക്ക​ൽ മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​ന്ന് മ​രി​ച്ച​ത്.
മൂ​ന്നു ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്.​ഏ​താ​നും ദി​വ​സം മു​ൻ​പ് ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വ ഡോ​ക്ട​റും സു​ഹൃ​ത്തും മു​ങ്ങി മ​രി​ച്ചി​രു​ന്നു.
പെ​രി​യ​ക​നാ​ൽ എ​സ്റ്റേ​റ്റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ശി​ഷ് പ്ര​സാ​ദ്, ചെ​ണ്ടു​വ​രൈ എ​സ്റ്റേ​റ്റി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഗോ​കു​ൽ തി​മ്മ​യ്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡാ​മി​ല​ക​പ്പെ​ട്ട ആ​ശി​ഷി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഗോ​കു​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ക്രി​സ്മ​സ് ദി​ന​ത്തി​ൽ ന​ട​ൻ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് മ​ല​ങ്ക​ര ഡാ​മി​ൽ മു​ങ്ങി മ​രി​ച്ച​ത് മ​ല​യാ​ളി​ക​ൾ​ക്ക് തീ​രാ നൊ​ന്പ​ര​മാ​യി മാ​റി​യി​രു​ന്നു.
ഇ​ടു​ക്കി​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പ​തി​യി​രി​ക്കു​ന്ന ച​തി​ക്കു​ഴി​ക​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ന്ന​ത്. ഡാ​മി​ലെ താ​ഴ്ച​യും അ​ഗാ​ധ​ങ്ങ​ളി​ലെ കൊ​ടും ത​ണു​പ്പും മൂ​ലം പ​ല​പ്പോ​ഴും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വും ദു​ഷ്ക്ക​ര​മാ​കാ​റു​ണ്ട്.
ജ​ലാ​ശ​യ​ങ്ങ​ളി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന​വ​ർ പ​രി​ച​യ സ​ന്പ​ന്ന​രാ​യി​രി​ക്കും. എ​ന്നാ​ൽ ഇ​വ​ർ പോ​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. യാ​തൊ​രു സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ചെ​റു​വ​ള്ള​ങ്ങ​ളി​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന​വ​ർ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത പുല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​യാ​ൻ ഇ​ട​വ​രു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.