മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Friday, July 23, 2021 10:11 PM IST
രാ​ജ​കു​മാ​രി: ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രു​ന്ന വീ​ട്ട​മ്മ മ​രം​വീ​ണ് മ​രി​ച്ചു. രാ​ജ​കു​മാ​രി കും​ഭ​പ്പാ​റ സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍റ ഭാ​ര്യ പു​ഷ്പ (48)യാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പു​ഷ്പ വീ​ടി​നു സ​മീ​പ​മു​ള്ള സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​ള​മി​ടാ​ൻ പോ​യ​ത്. എ​ന്നാ​ൽ വൈ​കു​ന്നേ​ര​മാ​യി​ട്ടും പു​ഷ്പ തി​രി​ച്ചെ​ത്തി​യി​ല്ല. സ​മീ​പ​ത്തെ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ച​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​നാ​ണ് കൃ​ഷി​യി​ട​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ന​ത്ത കാ​റ്റി​ൽ വ​ൻ​മ​രം ഒ​ടി​ഞ്ഞ് പു​ഷ്പ​യു​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ശാ​ന്ത​കു​മാ​ർ, പ​രേ​ത​നാ​യ രാ​ജേ​ഷ്.