ഇ​ട​മ​ല​ക്കു​ടി​യി​ലെ സ്കൂ​ൾ തു​റ​ക്കും
Friday, July 23, 2021 10:15 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​നെത്തുട​ർ​ന്ന് അ​ട​ച്ച ഇ​ട​മ​ല​ക്കു​ടി​യി​ലെ സ്കൂ​ൾ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്ന് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​ത്തെത്തുട​ർ​ന്നാ​ണ് ഗോ​ത്രവ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലെ സ്കൂ​ൾ അ​ട​ച്ച് പൂ​ട്ടി​യ​ത്.
ഇ​തോ​ടെ വി​വി​ധ കു​ടി​ക​ളി​ലെ 124 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി. ഇ​തുസം​ബ​ന്ധി​ച്ചു​ള്ള മാ​ധ്യ​മ വാ​ർ​ത്ത​ക​ളെത്തുട​ർ​ന്ന് സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മെം​ബ​ർ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ കെ.​ടി.​മു​ഹ​മ്മ​ദ് നി​സാ​ർ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ പി.​എ.​ സി​റാ​ജു​ദീ​നോ​ട് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​ത്ത വി​ധ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ത്ര​ത്തി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.