രാ​ത്രി യാ​ത്ര നി​രോ​ധ​നം
Friday, July 23, 2021 10:16 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇന്നും നാളെയും രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​വ​ശ്യ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യ ക​ള​ക്ട​ർ അ​റി​യി​ച്ചു.

മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണം ചെ​യ്തു

ക​ല്ലാ​നി​യ്ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​ഴും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 14 ഫോ​ണു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജ​ൻ മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ ടോ​മി ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ ഇ​ട​ത്തൊ​ട്ടി , അ​ധ്യാ​പി​ക ബി​ൻ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.