തൊ​ടു​പു​ഴ​യി​ലെ പു​ഴ​യോ​ര ബൈ​പ്പാ​സ് നി​ർ​മാ​ണം ത്വ​രി​ത​ഗ​തി​യി​ൽ
Saturday, July 24, 2021 10:10 PM IST
തൊ​ടു​പു​ഴ: പു​ഴ​യോ​ര​ത്തു​കൂ​ടെ മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന തൊ​ടു​പു​ഴ​യി​ലെ പു​തി​യ ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണം ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ബൈ​പ്പാ​സു​ക​ളു​ടെ നാ​ടാ​യ തൊ​ടു​പു​ഴ​യി​ലെ എ​ട്ടാ​മ​ത്തെ ബൈ​പ്പാ​സ് റോ​ഡാ​ണി​ത്. കോ​ലാ​നി - വെ​ങ്ങ​ല്ലൂ​ർ ബൈ​പ്പാ​സി​ലെ വെ​ങ്ങ​ല്ലൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് തൊ​ടു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി തൊ​ടു​പു​ഴ - പാ​ലാ റോ​ഡി​ലെ ധ​ന്വ​ന്ത​രി ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​ണ് പു​തി​യ ബൈ​പ്പാ​സ്. 1.7 കി​ലോ​മീ​റ്റ​ർ നീ​ള​വും 12 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. പു​ഴ​യോ​ര​ത്തി​ന്‍റെ സൈ​ഡ് കെ​ട്ടി സു​ര​ക്ഷി​ത​മാ​യാ​ണ് ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​ത്.

വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു പു​റ​മെ വ്യാ​യാ​മ​ത്തി​നും വി​നോ​ദ​ത്തി​നും​കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ബൈ​പാ​സ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. പു​ഴ​യോ​ര​ത്ത് ര​ണ്ടു​മീ​റ്റ​ർ വീ​തി​യി​ൽ ജോ​ഗിം​ഗ് ട്രാ​ക്ക് കൂ​ടി നി​ർ​മി​ക്കും. കൂ​ടാ​തെ റോ​ഡി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​ത്തും പു​ഴ​യു​മാ​യി തി​രി​ച്ച് കു​ളി​ക്ക​ട​വു​ക​ൾ ഒ​ഴി​വാ​ക്കി ഹാ​ൻ​ഡ് റെ​യി​ലു​ക​ൾ സ്ഥാ​പി​ക്കും. പു​ഴ​യോ​ര​ത്തും മ​റു​വ​ശ​ത്തും പൂ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു മ​നോ​ഹ​ര​മാ​ക്കും. അ​ല​ങ്കാ​ര സ്ട്രീ​റ്റ് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കും.

റോ​ഡി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10.50 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 6.30 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചി​ല​വ്. നാ​ലു ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​വും റോ​ഡ് ഫോ​ർ​മേ​ഷ​നു​മാ​ണ് ഇ​പ്പോ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബൈ​പ്പാ​സ് വി​ഭാ​വ​നം ചെ​യ്ത​ത്. ജ​ന​ങ്ങ​ൾ​ക്ക് പ്ര​ഭാ​ത വ്യാ​യാ​മ​ത്തി​നും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കു​ടും​ബ​മാ​യി എ​ത്തി സ​മ​യം ചി​ല​വ​ഴി​ച്ച് പു​ഴ​യു​ടെ പ്ര​കൃ​തി​ര​മ​ണീ​യ​ത ആ​സ്വ​ദി​ക്കു​ന്ന​തു​മു​ൾ​പ്പെ​ടെ വി​വി​ധോ​ദ്ദേ​ശ പ​ദ്ധ​തി​യാ​ണ് പു​തി​യ ബൈ​പ്പാ​സ്.