പ​ത​ഞ്ഞൊ​ഴു​കി അ​ടി​മാ​ലി​ക്കാ​രു​ടെ പ​ഞ്ചാ​ര​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം
Sunday, July 25, 2021 10:05 PM IST
അ​ടി​മാ​ലി: മ​ണ്‍​സൂ​ണ്‍ ശ​ക്ത​മാ​യ​തോ​ടെ അ​ടി​മാ​ലി​ക്കാ​രു​ടെ പ​ഞ്ചാ​ര​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ജ​ല​സ​മൃ​ദ്ധ​മാ​യി. അ​ടി​മാ​ലി - കൂ​ന്പ​ൻ​പാ​റ വ​ഴി​യു​ള്ള യാ​ത്ര​ക്കി​ട​യി​ലെ മ​നോ​ഹ​ര​കാ​ഴ്ച്ച​ക​ളി​ലൊ​ന്നാ​ണ് പ​ഞ്ചാ​ര​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ടം. മ​ല​മു​ക​ളി​ൽ നി​ന്നും വെ​ള്ളം പ​ഞ്ച​സാ​ര​ത്ത​രി​ക​ൾ പോ​ലെ താ​ഴേ​ക്ക് പ​തി​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് പ​ഞ്ചാ​ര​കു​ത്തി​ന് ആ പേ​ര് ന​ൽ​കി​യ​ത്.

വെ​ണ്‍​മേ​ഘ​ങ്ങ​ളെ തൊ​ട്ട് നി​ൽ​ക്കു​ന്ന മ​ല​ഞ്ചെ​രു​വും പാ​റ​യി​ടു​ക്കി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന കാ​ട്ട​രു​വി​യു​മാ​ണ് പ​ഞ്ചാ​ര​കു​ത്തി​നെ സ​ജീ​വ​മാ​ക്കു​ന്ന​ത്. താ​ഴേ​ക്ക് പ​തി​ക്കു​ന്ന ജ​ല​ക​ണ​ങ്ങ​ളെ ഇ​ട​ക്കി​ടെ​യെ​ത്തു​ന്ന കാ​റ്റ് വീ​ശി​യ​ക​റ്റും.​ കാ​റ്റ​ക​ലു​ന്ന​തോ​ടെ ജ​ല​പാ​തം വീ​ണ്ടും മ​ണ്ണി​നെ പു​ൽ​കും.​ പ​ര​ന്ന പ​ച്ച​പ്പി​നി​ട​യി​ൽ കോ​ട​മ​ഞ്ഞി​ന്‍റെ മേ​ലങ്കി​യ​ണി​ഞ്ഞ മ​ല​ഞ്ചെ​രു​വി​ൽ വെ​ള്ളി​വ​ര തീ​ർ​ക്കു​ന്ന പ​ഞ്ചാ​ര​കു​ത്തി​ന്‍റെ വി​ദൂ​ര​ക്കാഴ്ച്ച​യും മ​നോ​ഹ​ര​മാ​ണ്.

കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശി​യ​പാ​ത​യി​ലൂ​ടെ അ​ടി​മാ​ലി പി​ന്നി​ട്ട് മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ക​ലെ നി​ന്നീ പ​ഞ്ചാ​ര​കു​ത്ത് കാ​ണാം. ക​ണ്ണി​ലു​ട​ക്കു​ന്ന ഈ ​മ​നോ​ഹ​ര കാ​ഴ്ച്ച ക്യാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്താ​ണ് സ​ഞ്ചാ​രി​ക​ൾ പ​ല​രും മു​ന്പോ​ട്ട് പോ​കാ​റ്.