പ​ട്ട​യ​ത്തി​നാ​യു​ള്ള ക​ല്ലാ​ർ​കു​ട്ടി​യു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Sunday, July 25, 2021 10:05 PM IST
അ​ടി​മാ​ലി: പ​ട്ട​യ​ത്തി​നാ​യു​ള്ള ക​ല്ലാ​ർ​കു​ട്ടി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. നി​ര​ന്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും പ്ര​ക്ഷോ​ഭ​പാ​ത തു​റ​ന്നി​ട്ടും പ​ട്ട​യ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ഖം​തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ല്ലാ​ർ​കു​ട്ടി നി​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം.
ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി വെ​ള്ള​ത്തൂ​വ​ൽ, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​വ​സി​ക്കു​ന്ന 3500-ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ല​ഭി​ക്കേ​ണ്ട​ത്. പ​ട്ട​യ അ​വ​കാ​ശ സം​ര​ക്ഷ​ണ​വേ​ദി ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ​ല്ലാം സ​മ​ര​ത്തി​ലാ​യി​രു​ന്നു.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ അം​ബ​ദ്ക​ർ കോ​ള​നി -എ​സ്എ​സ്എം കോ​ള​ജ് റോ​ഡ് നാ​ട്ടു​കാ​ർ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​മ​ണ്‍​റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.
വാ​ർ​ഡ് മെ​ന്പ​ർ മ​ത്താ​യി ആ​ഗ​സ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ റോ​ഡു​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗോ, ടാ​റിം​ഗോ ന​ട​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു