തോട്ടം തൊഴിലാളികൾക്ക് വാ​ക്സി​ൻ ക്യാ​ന്പ് നടത്തി
Monday, July 26, 2021 11:52 PM IST
മൂ​ന്നാ​ർ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ചു. ഏ​പ്രി​ലി​ൽ എ​സ്റേ​റ​റ്റു​ക​ളി​ൽ ഒ​ന്നാംഘ​ട്ട വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ര​ണ്ടാംഘ​ട്ട വാ​ക്സി​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യവ​കു​പ്പ് വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കെഡി​എ​ച്‌പി ​ക​ന്പ​നി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കെ​ഡി​എ​ച്പി ലക്ഷ്മി എ​സ്റ്റേറ്റ് സെ​വ​ൻ​മ​ല ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ 547 പേ​ർ​ക്കും മാ​ട്ടു​പ്പെ​ട്ടി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ 323 പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി. ഇ​ന്ന​ലെ ചെ​ണ്ടു​വാ​ര​യി​ലും ക്യാ​ന്പ് ന​ട​ത്തി.