വെ​ബി​നാ​ർ ന​ട​ത്തി
Saturday, July 31, 2021 12:03 AM IST
തൊ​ടു​പു​ഴ: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ​ന്പാ​ടും ന​ട​ക്കു​ന്ന ആ​ന്‍റി ഡൗ​റി കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ഹ​ക​ര​ണത്തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രും വാ​ർ​ഡ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത വെ​ബി​നാ​ർ ന​ട​ന്നു. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി​യും തൊ​ടു​പു​ഴ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ നി​ക്സ​ണ്‍ എം.​ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തൊ​ടു​പു​ഴ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് ഡോ. ​എ​ൽ​സ കാ​ത​റി​ൻ ജോ​ർ​ജ്, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ശാ കെ.​ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.