സ്വീ​ക​ര​ണം അ​പ​ഹാ​സ്യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ
Saturday, July 31, 2021 9:59 PM IST
നെ​ടു​ങ്ക​ണ്ടം: ഓ​ണ​ക്കി​റ്റി​ൽ ഏ​ല​ക്ക ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന്‍റെ​പേ​രി​ൽ ഇ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഓ​ണ​ക്കി​റ്റി​ൽ 20 ഗ്രാം ​ഏ​ല​ക്കാ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ ര​ണ്ടു മ​ന്ത്രി​മാ​ർ​ക്ക് ക​ട്ട​പ്പ​ന​യി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ്. 200 ട​ണ്‍ ഏ​ല​ക്കാ ഉ​ത്സ​വ കി​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഏ​ല​ത്തി​ന്‍റെ വി​ല വ​ർ​ധി​ക്കു​മെ​ന്നു പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട്ടി​പ്പാ​ണ്. കേ​ര​ള​ത്തി​ൽ ര​ണ്ട​ര കോ​ടി കി​ലോ​ഗ്രാം ഏ​ലം ഉ​ത്പാ​ദി​പ്പി​ക്കു​ന്പോ​ൾ ഒ​രു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് കി​റ്റി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ലാ​ണ് മ​ന്ത്രി​മാ​ർ​ക്ക് വ​ലി​യ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഏ​ലം മേ​ഖ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്പോ​ൾ ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​ക്കും മു​ൻ മ​ന്ത്രി​ക്കും ഒ​ന്നും​ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തു മ​റ​യ്ക്കാ​നാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പ്രാ​സം​ഗി​ക​ർ മാ​ത്രം 29 പേ​രാ​ണ്. മ​റ്റു​ള്ള​വ​രും​കൂ​ടി ആ​കു​ന്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു, നേ​താ​ക്ക​ളാ​യ കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, റെ​ജി ആ​ശാ​രി​ക​ണ്ടം, അ​നി​ൽ ക​ട്ടു​പ്പാ​റ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.