മാ​യം ക​ല​ർ​ത്ത​ലും ല​ഹ​രി​യും: ഓ​ണ​ക്കാ​ല പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Saturday, July 31, 2021 10:01 PM IST
തൊ​ടു​പു​ഴ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലേ​ക്ക് മാ​യം ക​ല​ർ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ല​ഹ​രി വ​സ്തു​ക​ളും ക​ട​ന്നു​വ​രാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി. ഓ​രോ സ​ർ​ക്കി​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.
പാ​ൽ, ശ​ർ​ക്ക​ര, വെ​ളി​ച്ചെ​ണ്ണ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, മ​ത്സ്യം എ​ന്നി​വ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ വ്യാ​പ​ക പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
ഓ​ണ​ക്കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം വി​ൽ​പ​ന ന​ട​ക്കു​ന്ന പാ​ൽ, ശ​ർ​ക്ക​ര, കാ​യ​വ​റു​ത്ത​ത് എ​ന്നി​വ​യു​ടെ സാ​ന്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഓ​ണ​ക്കി​റ്റു​ക​ളി​ലേ​ക്ക് കൊ​ടു​ക്കു​ന്ന വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ സാ​ന്പി​ളു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​സി. ഫു​ഡ് സേ​ഫ്റ്റി ക​മീ​ഷ്ണ​ർ കെ.​പി ര​മേ​ഷ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ പാ​ൽ എ​ത്തു​ന്നു​ണ്ട്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ്ര​ത്യേ​ക ഗു​ണ​നി​ല​വാ​ര ലാ​ബു​ക​ൾ ക്ര​മീ​ക​രി​ച്ച് പാ​ൽ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കും.ഇ​തി​നു​പു​റ​മെ ല​ഹ​രി​ക​ട​ത്തി​നു ത​ട​യി​ടാ​ൻ എ​ക്സൈ​സ് വ​കു​പ്പും വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ഇ​തി​നോ​ട​കം തു​റ​ന്നു​ക​ഴി​ഞ്ഞു. പ​ഴ​യ അ​ബ്കാ​രി കേ​സു​ക​ളി​ലെ കു​റ്റ​വാ​ളി​ക​ളു​ടെ ലി​സ്റ്റ് എ​ടു​ത്ത് നീ​രീ​ക്ഷ​ണ​വും ന​ട​ത്തി വ​രു​ന്നു​ണ്ട്. ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മു​ത​ൽ ഈ​മാ​സം 25 വ​രെ സ്പെ​ഷ​ൽ ഡ്രൈ​വും ന​ട​ത്തു​ന്നു​ണ്ട്.
അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ല​ഹ​രി ക​ട​ത്തും മ​റ്റും ത​ട​യു​ന്ന​തി​നാ​യി തേ​നി എ​സ്പി​യും ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​മാ​യി ഈ​മാ​സം പ​ത്തി​ന് യോ​ഗം ചേ​രു​മെ​ന്ന് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.