തി​മിം​ഗ​ല ഛർ​ദി കൈ​മാ​റ്റം: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ
Saturday, July 31, 2021 10:03 PM IST
മൂ​ന്നാ​ർ: കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന തി​മിം​ഗ​ല ഛർ​ദി​യു​മാ​യി പി​ടി​യി​ലാ​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യെ വ​ന​പാ​ല​ക​ൾ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ഉ​ത്ത​മ​പാ​ള​യം ക​രി​ശ​പ്പെ​ട്ടി ചി​ന്ന​മ​ന്നൂ​ർ സ്വ​ദേ​ശി ശ​ര​വ​ണ​ൻ (45) നെ​യാ​ണ് അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ സ​ജീ​ഷ്കു​മാ​റി​ന്‍റെ നേ​ത്വ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യ​ത്.

ഒ​രാ​ഴ്ച മു​ന്പാ​ണ് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ആം​ബ​ർ​ഗ്രി​സു​മാ​യി അ​ഞ്ചു​പേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ച്ച ആം​ബ​ർ​ഗ്രീ​സ് മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. ത​മി​ഴ്നാ​ട് ദി​ന്ധു​ക്ക​ൽ ജി​ല്ല വ​ത്ത​ല​ഗു​ണ്ട് സ്വ​ദേ​ശി​യാ​യ മു​രു​ക​ൻ, ര​വി​കു​മാ​ർ, തേ​നി ജി​ല്ല വം​ശ​നാ​ട് സ്വ​ദേ​ശി വേ​ൽ​മു​രു​ക​ൻ, പെ​രി​യ​കു​ളം സ്വ​ദേ​ശി സേ​തു, മൂ​ന്നാ​ർ സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റ് സ്വ​ദേ​ശി സേ​തു എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ​പ്ര​തി ത​മി​ഴ്നാ​ട്ടി​ലു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നാ​ർ എ​സി​എ​ഫ് സ​ജീ​ഷ്കു​മാ​ർ, ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സ​ർ അ​രു​ണ്‍ മ​ഹാ​രാ​ജ, പെ​ട്ടി​മു​ടി ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സു​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മൂ​ന്നാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ഹ​രീ​ന്ദ്ര​നാ​ഥ്് ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ യാ​സ​ർ, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ​ത​ന്നെ തി​മിം​ഗ​ല ഛർ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കേ​സാ​ണ് ഇ​തെ​ന്നും കേ​സി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടോ എ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.