ഓ​ണ​വി​പ​ണി പ്ര​തീ​ക്ഷി​ച്ചി​റ​ക്കി​യ വെ​ളു​ത്തു​ള്ളി കൃ​ഷി​ക്ക് കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം
Monday, August 2, 2021 11:46 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ ഓ​ണ​വി​പ​ണി പ്ര​തീ​ക്ഷി​ച്ച് ഇ​റ​ക്കി​യ വെ​ളു​ത്തു​ള്ളി കൃ​ഷി​ക്ക് കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം. ശീ​ത​കാ​ല പ​ച്ച​ക്ക​റി കേ​ന്ദ്ര​മാ​യ കാ​ന്ത​ല്ലൂ​രി​ൽ പു​ത്തൂ​ർ, പെ​രു​മ​ല, കാ​ന്ത​ല്ലൂ​ർ ഗ്രാ​മം, കീ​ഴാ​ന്തൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഒ​രാ​ഴ്ച​മു​ന്പ് പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നൂ​റി​ല​ധി​കം ഏ​ക്ക​ർ സ്ഥ​ല​ത്തെ വെ​ളു​ത്തു​ള്ളി കൃ​ഷി ന​ശി​ച്ച​ത്. പാ​ട​ത്ത് വെ​ള്ളം കെ​ട്ടി​യും വെ​ളു​ത്തു​ള്ളി ത​ണ്ടു​ക​ൾ കാ​റ്റ​ത്ത് ച​രി​ഞ്ഞും ത​ണ്ടു​ക​ൾ പ​ഴു​ത്തു​മാ​ണ് നാ​ശം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വെ​ളു​ത്തു​ള്ളി​ക​ളെ​ക്കാ​ൾ കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വെ​ളു​ത്തു​ള്ളി​ക്ക് ഓ​യി​ലി​ന്‍റെ അം​ശം കൂ​ടു​ത​ലാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വെ​ളു​ത്തു​ള്ളി മാ​ർ​ക്ക​റ്റി​ൽ ഒ​രു കി​ലോ​യ്ക്ക് 50 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്പോ​ൾ ശീ​ത​കാ​ല പ​ച്ച​ക്ക​റി കേ​ന്ദ്ര​മാ​യ കാ​ന്ത​ല്ലൂ​രി​ലും വ​ട്ട​വ​ട​യി​ലും വി​ള​യു​ന്ന വെ​ളു​ത്തു​ള്ളി​ക്ക് കി​ലോ 150 മു​ത​ൽ 200 രൂ​പ വ​രെ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്.
കാ​ന്ത​ല്ലൂ​രി​ൽ പ​ച്ച​ക്ക​റി വി​ള​ക​ളി​ൽ 70 ശ​ത​മാ​നം വെ​ളു​ത്തു​ള്ളി കൃ​ഷി​യാ​ണ്.
എ​ന്നാ​ൽ വി​ള​വെ​ടു​ക്കാ​റാ​യ വെ​ളു​ത്തു​ള്ളി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്.