ക​പ്പ്ലം​ബ് ഇ​റ​ക്കു​മ​തി പാ​ടി​ല്ല: കേ​ര​ള കോ​ണ്‍-​എം
Tuesday, August 3, 2021 9:59 PM IST
തൊ​ടു​പു​ഴ: ക​പ്പ്ലം​ബ് ഇ​റ​ക്കു​മ​തി കേ​ര​ള​ത്തി​ലെ എ​ട്ടു​ല​ക്ഷ​ത്തോ​ളം ചെ​റു​കി​ട റ​ബ​ർ​ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​മെ​ന്ന് എ​ൻ​എ​ഫ് ആ​ർ​പി​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ കു​റ്റ​പ്പെ​ടു​ത്തി.
​റ​ബ​ർ​വി​ല 250 രൂ​പ​യി​ൽ നി​ന്നു 90 രൂ​പ​യാ​യി കു​റ​യു​ക​യും ഉ​യ​ർ​ന്ന ടാ​പ്പിം​ഗ് കൂ​ലി ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത​പ്പോ​ൾ റ​ബ​ർ ഉ​ത്പാ​ദ​നം താ​ഴു​ക​യാ​യി​രു​ന്നു.​ ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മു​ൻ മ​ന്ത്രി കെ.​എം.​ മാ​ണി വി​ല സ്ഥി​ര​താഫ​ണ്ട് പ്ര​ഖ്യാ​പി​ച്ച​ത്.
റ​ബ​റി​ന് 250 രൂ​പ ഉ​ണ്ടാ​യി​രു​ന്ന അ​വ​സ​ര​ത്തി​ലെ വി​ല​യി​ൽ നി​ന്നു കു​റ​വു​വ​ന്ന​പ്പോ​ഴും ട​യ​ർ അ​ട​ക്ക​മു​ള്ള റ​ബ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഇ​തു​വ​രെ​യും കു​റ​ച്ചി​ട്ടി​ല്ല.​ റ​ബ​ർ ബോ​ർ​ഡും ക​ർ​ഷ​ക​രെ മ​റ​ന്ന​മ​ട്ടാ​ണ്. ട​യ​ർ ലോ​ബി​ക്കു​വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​ക്ക് നീ​ക്കം ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​വ​രു​മെ​ന്ന് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി.