ജി​ല്ലാ ആ​ശു​പ​ത്രി​യെ താ​ഴ്ത്താ​ൻ ശ്ര​മം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, August 3, 2021 9:59 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് കാ​ല​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കി​യ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യെ ഇ​ക​ഴ്ത്തി കാ​ണി​ക്കാ​നു​ള്ള ശ്ര​മം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റു​മാ​യ അ​ഡ്വ.​ജോ​സ​ഫ് ജോ​ണ്‍. ജി​ല്ലാ ആ​ശു​പ​ത്രി ആ​തു​ര സേ​വ​നരം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​മാ​ണ്.
ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ഇ​വി​ടെ മു​ൻ​കാ​ല​ങ്ങ​ളി​ൽ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് പി.ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ​ത്. 70,000 വും 50,000 ​വും ച​തു​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ര​ണ്ടു സ​മു​ച്ച​യ​ങ്ങ​ളും ആ​ധു​നി​ക നി​ല​വാ​ര​മു​ള്ള ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ കോം​പ്ല​ക്സും നി​ർ​മി​ച്ചു. സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സം​വി​ധാ​ന​വും കീ​മോ​തെ​റാ​പ്പി സൗ​ക​ര്യ​വും കു​ട്ടി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സെ​ന്‍റ​റു​ക​ളും ഇ​വി​ടെ​യു​ണ്ട്.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​ണ്. മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. എ​ൻ​എ​ബി​എ​ച്ച് അ​ക്ക്രി​ഡി​റ്റേ​ഷ​ൻ നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന​ത്.
ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ 15 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റും പ്ലാ​നും സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ക​യും ഇ​തി​നാ​യി എം​എ​ൽ​എ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജു​മാ​യി ച​ർ​ച്ച നട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക്കെ​തി​രെ പു​ക​മ​റ സൃ​ഷ്ടി​ച്ച് തെ​റ്റി​ദ്ധാ​ര​ണ ജ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ല​പ്പോ​വു​ക​യി​ല്ലെ​ന്ന് ജോ​സ​ഫ് ജോ​ണ്‍ പ​റ​ഞ്ഞു.