സീ​റ്റൊ​ഴി​വ്
Tuesday, August 3, 2021 10:01 PM IST
ഇ​ടു​ക്കി: കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ, പ്ല​സ് വ​ണ്‍ കൊ​മേ​ഴ്സ് (ഇ​ക്ക​ണോ​മി​ക്സ്, ബി​സി​ന​സ് സ്റ്റ​ഡീ​സ്, അ​ക്കൗ​ണ്ട​ൻ​സി, ക​ന്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ) പ്ല​സ് വ​ണ്‍ സ​യ​ൻ​സ് (ഗ​ണി​തം, ബ​യോ​ള​ജി, ഫി​സി​ക്സ്, കെ​മി​സ്ട്രി) എ​ന്നീ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പ​ട്ടി​ക​വ​ർ​ഗ പ​ട്ടി​ക​ജാ​തി, ജ​ന​റ​ൽ വി​ഭാ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​രു​ടെ വാ​ർ​ഷി​കവ​രു​മാ​നം ഒ​രു ല​ക്ഷ​ത്തി​ൽ ക​വി​യ​രു​ത്. നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​ക​ളും അ​നു​ബ​ന്ധ​രേ​ഖ​ക​ളും പ്രി​ൻ​സി​പ്പ​ലി​ന്‍റെ ചു​മ​ത​ല​യു​ള്ള സീ​നി​യ​ർ സൂ​പ്ര​ണ്ട്, ജി​എം​ആ​ർ​എ​സ് കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ ല​ഭി​ക്ക​ണം.​ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ൾ എ​സ്എ​സ്എ​ൽ​സി മാ​ർ​ക്ക് ലി​സ്റ്റ് പ​ക​ർ​പ്പ് (പ്ല​സ് വ​ണ്‍), ജാ​തി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ് ബു​ക്ക് പ​ക​ർ​പ്പ്, മൂ​ന്നു ഫോ​ട്ടോ. ഫോ​ണ്‍: 7736855460, 9446085395.