സി​ന്ധു വ​ധം: പ്ര​തി ബി​നോ​യി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
Friday, September 10, 2021 9:59 PM IST
അ​ടി​മാ​ലി: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി അ​ടു​ക്ക​ള​യി​ൽ കു​ഴി​ച്ചി​ട്ട കേ​സി​ലെ പ്ര​തി ബ​നോ​യി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച ഇ​തി​നാ​യി വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ക്കും.
ഓ​ഗ​സ്റ്റ് 11-ന് ​രാ​ത്രി​യാ​ണ് പ​ണി​ക്ക​ൻ​കു​ടി​യി​ൽ താ​മ​സ​ക്കാ​രി​യാ​യ സി​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സി​ന്ധു ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം. ഇ​ത് ഓ​ഗ​സ്റ്റ് 16-ന് ​പൊ​ൻ​മു​ടി ഡാ​മി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് പ്ര​തി ന​ൽ​കി​യ മൊ​ഴി. ഇ​തു ക​ണ്ടെ​ത്താ​ൽ ഡാ​മി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യേ​ക്കും. സി​ന്ധു​വി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്ത​ണം.
ഓ​ഗ​സ്റ്റ് 16-ന് ​ബി​നോ​യി പ​ണി​ക്ക​ൻ​കു​ടി​യി​ൽ​നി​ന്നും പു​റ്റ​ടി​യി​ലെ സു​ഹൃ​ത്തി​നെ കാ​ണാ​ൻ പോ​യി. അ​വി​ടെ​നി​ന്നും സു​ഹൃ​ത്തി​ന്‍റെ സിം ​കാ​ർ​ഡ് വാ​ങ്ങി​യാ​ണ് പോ​യ​ത് എ​ന്നാ​യി​രു​ന്നു മൊ​ഴി. അ​തി​നാ​ൽ അ​വി​ടെ പോ​യി തെ​ളി​വെ​ടു​ക്ക​ണം. പെ​രി​ഞ്ചാം​കു​ട്ടി, ക​ന്പം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.
പോ​ലീ​സ് ബി​നോ​യി​യെ പി​ടി​കൂ​ടി​യ​ത് തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ്. അ​ന്നു​ത​ന്നെ പ്ര​തി​യെ പോ​ലീ​സി​ന് മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ൻ​പി​ൽ ഹാ​ജ​രാ​ക്കേ​ണ്ടി​വ​ന്നു. ചൊ​വാ​ഴ്ച രാ​വി​ലെ​മു​ത​ൽ പ​ണി​ക്ക​ൻ കു​ടി​യി​ൽ തെ​ളി​വെ​ടു​പ്പാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. ഇ​തി​നാ​ൽ പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യാ​നോ കേ​സി​ൽ പോ​ലീ​സി​നു​ള്ള സം​ശ​യം പൂ​ർ​ണ​മാ​യി നീ​ക്കു​വാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​ൽ ഇ​നി​യും ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രും. ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​വും തെ​ളി​വെ​ടു​പ്പ്.