മ​റ​യൂ​ർ 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു
Thursday, September 16, 2021 11:28 PM IST
മ​റ​യൂ​ർ: നി​ര​ന്ത​ര​മാ​യ വൈ​ദ്യു​തി ത​ട​സ​ത്തി​ന് പ​രി​ഹാ​ര​മാ​യി മ​റ​യൂ​രി​ൽ 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ​ള്ളി​വാ​സ​ൽ പ​വ​ർ ഹൗ​സി​ൽ​നി​ന്നും 55 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഓ​വ​ർ​ഹെ​ഡ് ലൈ​ൻ നി​ർ​മി​ച്ചാ​ണ് ഈ ​സ​ബ്സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്.
അ​ഞ്ച് എം​വി​എ ശേ​ഷി​യു​ള്ള ര​ണ്ട് 33/11 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യി നാ​ല് 11 കെ​വി ഫീ​ഡ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് മ​റ​യൂ​ർ സ​ബ്സ്റ്റേ​ഷ​ൻ പ​ദ്ധ​തി. സ​ബ്സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി 440 ല​ക്ഷം രൂ​പ​യും അ​നു​ബ​ന്ധ ലൈ​നി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​നാ​യി 800 ല​ക്ഷം രൂ​പ​യും പ​ള്ളി​വാ​സ​ൽ പ​വ​ർ ഹൗ​സി​ൽ 66/33 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​ർ ബേ ​നി​ർ​മി​ച്ച​തി​ന് 685 ല​ക്ഷം രൂ​പ​യും ചെല​വ​ഴി​ച്ചു.
മ​റ​യൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം പൂ​ർ​ത്തീ​ക​രി​ച്ച സ​ബ്സ്റ്റേ​ഷ​ൻ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

എ. ​രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ വൈ​ദ്യു​തി മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ എം.​എം. മ​ണി സ​ബ്സ്റ്റേ​ഷ​ൻ ഫ​ല​കം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ബി. ​അ​ശോ​ക്, ട്രാ​ൻ​സ്മി​ഷ​ൻ ആ​ൻ​ഡ് സി​സ്റ്റം ഓ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ജ​ൻ ജോ​സ​ഫ്, വി. ​മു​രു​ക​ദാ​സ്, സൗ​ത്ത് ട്രാ​ൻ​സ്മി​ഷ​ൻ ചീ​ഫ് എ​ൻ​ജി​നിയ​ർ ശ​ശാ​ങ്ക​ൻ നാ​യ​ർ, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഉ​ഷാ ഹെ​ൻ​ട്രി ജോ​സ​ഫ്, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ് കാ​ളി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.