ഇ​ട​മ​ല​ക്കു​ടി ഇന്നും പ​രി​ധി​ക്കുപു​റ​ത്ത്
Friday, September 17, 2021 10:06 PM IST
മൂ​ന്നാ​ർ: കേ​ര​ള​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​നം ല​ഭ്യ​മാ​യി​ട്ട് 25 വ​ർ​ഷം തി​ക​യു​ന്പോ​ഴും കേ​ര​ള​ത്തി​ലെ ഒ​രു പ​ഞ്ച​യാ​ത്തി​ൽ ഇ​ന്നും മൊ​ബൈ​ൽ റേ​ഞ്ച് എ​ത്തി​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ ആ​ദ്യ ഗോ​ത്ര വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യാ​ണ് പ​രി​ധി​ക്കു പു​റ​ത്തു നി​ൽ​ക്കു​ന്ന​ത്.
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ വി​സ്തൃ​ത​മാ​യി പ​ര​ന്നു​കി​ടു​ക്കു​ന്ന ഉ​ൾ​വ​ന​ങ്ങ​ളി​ൽ സ്ഥി​തിചെ​യ്യു​ന്ന ഇ​ട​മ​ല​ക്കു​ടി​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​ന​മെ​ന്ന ല​ക്ഷ്യം വി​ദൂ​ര​ത്താ​ണ്. പു​റംലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ കാ​ല​ങ്ങ​ളോ​ളം ഹാം ​റേ​ഡി​യോ ആ​യി​രു​ന്നു ഇ​ട​മ​ല​ക്കു​ടി നി​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​കു​ന്ന വി​പ​ത്തു​ക​ളും ആ​ശു​പ​ത്രി സം​ബ​ന്ധ​മാ​യ അ​ടി​യ​ന്തി​ര സേ​വ​ന​ങ്ങ​ൾ​ക്കും ഇ​ന്നും ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലേ​ത്.