റോ​ഡി​ലേ​ക്കു ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു; ത​ല​നാ​രി​ഴ​യ്ക്ക് അ​പ​ക​ടം ഒ​ഴി​വാ​യി
Friday, September 17, 2021 10:08 PM IST
മു​ട്ടം: തു​ട​ങ്ങ​നാ​ട് പ​ഴ​യ​മ​റ്റം ഭാ​ഗ​ത്ത് കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​രം ഒ​ടി​ഞ്ഞു റോ​ഡി​ൽ വീ​ണു.

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ മൂ​ന്നു​പേ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 6.30-ഓ​ടെ​യാ​ണ് സം​ഭ​വം. ശി​ഖ​രംഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി ലൈ​നും​പൊ​ട്ടി​വീ​ണു. അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​രം വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ഗ്രാ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ ത്തുട​ർ​ന്നു വാ​ർ​ഡം​ഗം ഷേ​ർ​ളി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​

അ​തേ സ​മ​യം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന മു​ട്ടം-​പാ​ലാ റോ​ഡി​നു സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ പ​ല​ത​വ​ണ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ലെ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.