പൈപ്പുപൊട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, September 18, 2021 11:35 PM IST
ക​ട്ട​പ്പ​ന: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​യേ​തു​ട​ർ​ന്ന് പൊ​തു​നി​ര​ത്തി​ൽ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഇ​ര​ട്ട​യാ​ർ ടൗ​ണി​ൽ സാം​സ്കാ​രി​ക നി​ല​യ​ത്തി​നു സ​മീ​പ​മാ​ണ് പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം റോ​ഡി​ൽ​കൂ​ടി ഒ​ഴു​കു​ന്ന​ത്. ഇ​തു​മൂ​ലം പു​തു​താ​യി ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ടാ​റിം​ഗ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്.

ന​ത്തു​ക​ല്ല് - ത​ങ്ക​മ​ണി റോ​ഡി​ൽ ഇ​ര​ട്ട​യാ​ർ വ​നി​താ സാം​സ്കാ​രി​ക നി​ല​യ​ത്തി​നു സ​മീ​പ​മാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. അ​ടു​ത്തി​ടെ ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച റോ​ഡി​ന് അ​ടി​വ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പെ​പ്പി​നാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. ഇ​തു​മൂ​ലം ടാ​റിം​ഗി​ന്‍റെ വി​ട​വി​ൽ​കൂ​ടി ജ​ലം പു​റ​ത്തേ​ക്ക് ത​ള്ളി ടാ​റിം​ഗ് ത​ക​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

മാ​സ​ങ്ങ​ളാ​യി ജ​ലം പൊ​തു​നി​ര​ത്തി​ൽ പാ​ഴാ​കു​ന്പോ​ഴും ബ​ന്ധ​പെ​ട്ട​വ​ർ ഇ​തു ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ​മാ​ന രീ​തി​യി​ൽ ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ളം പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.