കെഎ​സ്ആ​ർ​ടി​സി യാ​ത്രാഫ്യു​വ​ൽ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു
Saturday, September 18, 2021 11:35 PM IST
മൂ​ന്നാ​ർ. കെഎ​സ്ആ​ർ​ടി​സി മൂ​ന്നാ​ർ ഡി​പ്പോ​യു​ടെ കീ​ഴി​ൽ പു​തു​താ​യി നി​ർ​മി​ച്ച യാ​ത്രാ ഫ്യു​വ​ൽ​സ് പെ​ട്രോ​ൾ പ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ കീ​ഴി​ലു​ള്ള ഈ ​പ​ന്പി​ൽ​നി​ന്നും കെ ​എ​സ്ആ​ർ​ടി​സി വാ​ഹ​ന​ങ്ങ​ൾ​ക്കു​പു​റ​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ന്ധ​നം നി​റ​യ്ക്കാം. രാ​ത്രി പ​ത്തു​വ​രെ​യാ​ണ് പ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം.
ഘ​ട്ടം​ഘ​ട്ട​മാ​യി പ​ന്പി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ന​സ​മ​യം 24 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തു​മെ​ന്നും കെ ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​റി​ന്‍റെ നൂ​റു​ദി​ന പ​ദ്ധ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​ന്പി​ന്‍റെ നി​ർ​മാ​ണം. ച​ട​ങ്ങി​ൽ അ​ഡ്വ. എ.​രാ​ജാ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​ണി​മൊ​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​ഭ​വ്യ, പി.​എം. ദി​ൽ​ഷാ​ദ്, ടി​റ്റോ ജോ​സ്, സി.​വി.​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.