പൊ​തു​വ​ഴി സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റു​ന്നെ​ന്നു പ​രാ​തി
Saturday, September 18, 2021 11:41 PM IST
ചെ​റു​തോ​ണി: വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ കു​ള​മാ​വ് നാ​ടു​കാ​ണി പ​വ​ലി​യ​നി​ലേ​ക്കു​ള്ള റോ​ഡ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യി​ട്ടും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്ന​താ​യി പ​രാ​തി.
തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല ദേ​ശീ​യ​പാ​ത​യി​ൽ കു​ള​മാ​വി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ടു​ചേ​ർ​ന്നാ​ണ് പ്ര​സി​ദ്ധ​മാ​യ പ​വ​ലി​യ​ൻ.
കോ​വി​ഡു​കാ​ല​മാ​യി​ട്ടും ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നും പ​വ​ലി​നി​യി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് കൈ​യേ​റ്റം. റോ​ഡി​ൽ​നി​ന്നും ര​ണ്ടു​മീ​റ്റ​റോ​ളം സ്ഥ​ല​ത്ത് ദേ​ഹ​ണ്ഡ​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടും നി​ര​ന്ത​രം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ​നി​ന്നും സ്ഥ​ലം തി​രി​ച്ചു​പി​ടി​ച്ചു ടൂ​റി​സ്റ്റു​ക​ൾ​ക്ക് സ​ഞ്ച​രി​ക്ക​ത്ത​ക്ക​വി​ധം റോ​ഡു ന​ന്നാ​ക്ക​ണ​മെ​ന്നും ഇ​രു​സൈ​ഡി​ലും പൂ​ന്തോ​ട്ടം വ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.