ടൂ​റി​സംകേ​ന്ദ്ര​ങ്ങ​ൾ ഉ​ണ​ർ​ന്നു
Sunday, September 19, 2021 10:17 PM IST
തൊ​ടു​പു​ഴ: നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്.

കോ​വി​ഡ് വ്യാ​പ​ന​ത്തെത്തു ട​ർ​ന്ന് പ​ല വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ്യാ​പ​ന​ത്തി​ൽ കു​റ​വു വ​ന്ന​തി​നെത്തുട​ർ​ന്നാ​ണ് ഇ​പ്പോ​ൾ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ലെ​ല്ലാം തു​റ​ന്ന​ത്.

എ​ങ്കി​ലും മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​കു​തി​യി​ൽ താ​ഴെ സ​ന്ദ​ർ​ശ​ക​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​ടും​ബ​ത്തോ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​ത്.

വാ​ഗ​മ​ണ്ണി​ലും മൂ​ന്നാ​റി​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ക​ല​ക​ളി​ൽ നി​ന്നും സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്. വാ​ഗ​മ​ണ്ണി​ൽ ഇ​ന്ന​ലെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും ജി​ല്ല​യി​ലെ എ​ക്കോടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ടൂ​റി​സം മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന റി​സോ​ർ​ട്ടു​ക​ൾ, ലോ​ഡ്ജു​ക​ൾ എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും ഇ​തോ​ടെ താ​ത്കാലി​കാ​ശ്വാ​സ​മാ​യി.

ഇ​ടു​ക്കി ഹി​ൽ​വ്യു പാ​ർ​ക്ക്, ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, തേ​ക്ക​ടി, മാ​ട്ടു​പ്പെ​ട്ടി, ശ്രീ​നാ​രാ​യ​ണ​പു​രം, രാ​മ​ക്ക​ൽ​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, അ​രു​വി​ക്കു​ഴി, മ​ല​ങ്ക​ര എ​ന്നി​വ​യും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. ഇ​തി​നു പു​റ​മെ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലും സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റു​ക​ളും സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി. ചെ​റു​കി​ട ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും അ​വ​ധി ദി​ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ ഒ​ട്ടേ​റെ​പ്പേ​ർ എ​ത്തു​ന്നു​ണ്ട്. ക​ർ​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​വേ​ശ​നം.

72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടുത്ത ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റോ അ​ല്ലെ​ങ്കി​ൽ ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തി​ന്‍റെ​യോ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി ഒ​രു മാ​സം ക​ഴി​ഞ്ഞ​തി​ന്‍റെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഇ​തി​നു പു​റ​മെ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​വു​മു​ണ്ട്.

ഇ​തി​നി​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​

ഭ​ക്ഷ​ണ ശാ​ല​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും ഭ​ക്ഷ​ണം ക​രു​തി​യാ​ണ് വ​രു​ന്ന​ത്. ഇ​ത് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യ പ്ര​ശ്നം രൂ​ക്ഷ​മാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.