ആ​ന​യാ​ടി​ക്കു​ത്ത് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ പാ​റ​യ്ക്കു മു​ക​ളി​ൽ നി​ന്നു വീ​ണ് പ​തി​മൂ​ന്നു​കാ​ര​ന് പ​രി​ക്ക്
Sunday, September 19, 2021 10:17 PM IST
തൊ​മ്മ​ൻ​കു​ത്ത് : ആ​ന​യാ​ടി​കു​ത്ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ പ​തി​മൂ​ന്നു​കാ​ര​ന് പാ​റ​യ്ക്കു മു​ക​ളി​ൽ നി​ന്നു വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലെ വ​ഴു​ക്ക​ലു​ള്ള പാ​റ​യി​ൽ നി​ന്ന് ഇ​വ​ർ താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി ര​ക്ഷ​പ്പെടു​ത്തി.
ഒ​രാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു. സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​തി​മൂ​ന്നു​കാ​ര​നെ മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​മു​ണ്ടാ​യ​ത​റി​ഞ്ഞ് തൊ​ടു​പു​ഴ​യി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന​യും കാ​ളി​യാ​ർ പോ​ലീ​സും കാ​ളി​യാ​ർ വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
തൊ​മ്മ​ൻ​കു​ത്ത് ടൂ​റി​സം കേ​ന്ദ്ര​ത്തി​നു സ​മൂ​പ​മു​ള്ള ആ​ന​യാ​ടി​ക്കു​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ തി​ര​ക്കാ​ണു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.