ഓ​ട്ടോ​യു​ടെ പി​ന്നി​ലെ ഏ​രി​യ​ൽ ത​ട്ടി ബ​സി​ന്‍റെ ചി​ല്ലു പൊ​ട്ടി​യ​താ​യി പ​രാ​തി
Tuesday, September 21, 2021 10:08 PM IST
തൊ​ടു​പു​ഴ: ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഘ​ടി​പ്പി​ച്ചി​രു​ന്ന ഏ​രി​യ​ലി​ന്‍റെ മു​ക​ൾ​ഭാ​ഗം വ​ന്നി​ടി​ച്ച് സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് പൊ​ട്ടി​യ​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30-ഓ​ടെ കാ​ഞ്ഞാ​ർ പാ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ- മൂ​ല​മ​റ്റം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ്ലൂ ​ഹി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണു പൊ​ട്ടി​യ​ത്. മൂ​ല​മ​റ്റ​ത്തി​നു പോ​കു​ക​യാ​യി​രു​ന്നു ബ​സ്. എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ വ​ശ​ത്തേ​ക്കു വെ​ട്ടി​ച്ച​പ്പോ​ൾ ഏ​രി​യ​ലി​ന്‍റെ മു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഇ​രു​ന്പു​കൊ​ണ്ടു​ള്ള ഭാ​ഗം ഗ്ലാ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യെ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ ഏ​രി​യ​ൽ മു​ക​ളി​ലേ​ക്കു നീ​ണ്ടു​നി​ന്ന​താ​ണ് ഗ്ലാ​സ് പൊ​ട്ടാ​ൻ ഇ​ട​യാ​ക്കി​യ​ത്.
നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ബ​സു​ട​മ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. ഗ്ലാ​സ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ 25,000 രൂ​പ​യോ​ളം ചെ​ല​വു വ​രു​മെ​ന്ന് ബ​സു​ട​മ പ​റ​ഞ്ഞു.