തൊ​ടു​പു​ഴ​യി​ൽ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Tuesday, September 21, 2021 10:08 PM IST
തൊ​ടു​പു​ഴ: മേ​ഖ​ല​യി​ൽ​നി​ന്നും വീ​ണ്ടും ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11.30-ന് ​തെ​ക്കും​ഭാ​ഗം- അ​ഞ്ചി​രി റൂ​ട്ടി​ൽ മ​ല​ങ്ക​ര ഗേ​റ്റി​ന് സ​മീ​പ​ത്ത് പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
പാ​ലാ മൂ​ന്നാ​നീ കൊ​ട്ടാ​രം​കു​ന്നേ​ൽ ജോ​മോ​ൻ ജേ​ക്ക​ബ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ലാ ചെ​ത്തി​മ​റ്റം സ്വ​ദേ​ശി ജീ​വ​ൻ സ​ജി ഓ​ടി ര​ക്ഷ​പെ​ട്ടു.
സം​ശ​യാ​സ്പ​ദ​മാ​യി ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തി​ന്‍റെ കൈ​യി​ലെ സ​ഞ്ചി പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലി​രു​ന്ന യു​വാ​വ് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
ബൈ​ക്കി​ന്‍റെ ടാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ​ഞ്ചി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ര​ണ്ടു​കി​ലോ ഉ​ണ​ക്ക ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.
തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​ണ് ക​ഞ്ചാ​വെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ടി ര​ക്ഷ​പെ​ട്ട ബ​സ് തൊ​ഴി​ലാ​ളി​യാ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ബൈ​ജു പി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​രി​മ​ണ്ണൂ​ർ എ​ൽ​എ ത​ഹ​സി​ൽ​ദാ​ർ ജോ​സ് കെ.​ജോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​ഹ​സ​ർ ത​യാ​റാ​ക്കി.
എ​സ്ഐ ജോ​സ​ഫ്, എ​എ​സ്ഐ​മാ​രാ​യ ന​ജീ​ബ്, ഷം​സു​ദീ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ.​ജി. ബി​നു എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ അ​ടു​ത്ത​നാ​ളി​ൽ ക​ഞ്ചാ​വി​ന്‍റെ വി​ൽ​പ​ന ത​കൃ​തി​യാ​ണ്.
ഏ​താ​നും ദി​വ​സം​മു​ന്പ് മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​യെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.