കാ​ർ​ഷി​ക, വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​ക​ൾ​ക്ക് പ്ര​തീ​ക്ഷ​; പ​ട്ടി​ശേ​രി ഡാം ​നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്
Tuesday, September 21, 2021 10:12 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും പു​ത്ത​ൻ പ്ര​തീ​ക്ഷ​യാ​യി പ​ട്ടേി​ശ​രി ഡാം ​നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. തി​രു​വി​താം​കൂ​ർ രാ​ജ​ഭ​ര​ണം നി​ല​നി​ന്നി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ചി​രു​ന്ന ഡാം ​പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് 2014-ൽ ​പു​തി​യ ഡാ​മി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ഡാം ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കും ക​രാ​റു​കാ​ര​ൻ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​നെ​തി​രെ ന​ൽ​കി​യ കേ​സും കോ​വി​ഡും ലോ​ക് ഡൗ​ണും ഉ​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെ​യ്താ​ണ് ജോ​ലി അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്.

1937-ലാ​ണ് അ​ഞ്ചു​നാ​ട്ടി​ലെ കൃ​ഷി​യു​ടെ പു​രോ​ഗ​തി​ക്കാ​യി തി​രു​വി​താം​കൂ​ർ രാ​ജാ​വ് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 5003 അ​ടി ഉ​യ​ര​ത്തി​ൽ മ​ന്ന​വ​ൻ ചോ​ല വ​ന​ത്തി​ന് താ​ഴ്ഭാ​ഗ​ത്ത് ഗു​ഹ​നാ​ഥ​പു​ര​ത്ത് പ​ട്ടി​ശേ​രി ഡാം ​നി​ർ​മ​ച്ച​ത്. പ​ട്ടി​ശേ​രി ഡാം ​പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ ഡാം ​നി​ർ​മി​ക്കു​ന്ന​ത്.
4.2 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ കാ​ച്ച്മെ​ന്‍റ് ഏ​രി​യ​യും ഒ​രു മി​ല്യ​ണ്‍ ക്യു​ബി​ക്ക് മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​മു​ള്ള ഡാ​മി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് മു​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക മ​തി​യാ​കാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ജോ​ലി നീ​ണ്ടു​പോ​യ​ത്.

ഡാം ​പൊ​ളി​ച്ച​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ചെ​യ്തു.
പ​ട്ടി​ശേ​രി ഡാം ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക രം​ഗ​ത്ത് മൂ​ന്നി​ര​ട്ടി​യി​ല​ധി​കം ഉ​ത്പാ​ദ​നം വ​ർ​ധി​ക്കു​മെ​ന്നാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ശ​ക്ത​മാ​യി പാ​ലി​ച്ചാ​ണ് ഡാ​മി​ന്‍റെ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​യ​ൽ സം​സ്ഥ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും. ഇ​വ​രെ ഡാ ​സൈ​റ്റി​ൽ​നി​ന്നും പു​റ​ത്തു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല. നി​ർ​മാ​ണ സാ​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​കാ​തെ​യും എ​ല്ലാ ആ​ഴ്ച​യും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യു​മാ​ണ് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള​വ​ർ കൊ​റോ​ണ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​ത്. 24 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും 136 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് പു​തി​യ ഡാം ​നി​ർ​മി​ക്കു​ന്ന​ത്.

ഡാ​മി​ന്‍റെ കാ​ച്ച്മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ൾ എ​ല്ലാം നീ​ല​കു​റി​ഞ്ഞി പൂ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ഇ​വ​യെ സം​ര​ക്ഷി​ക്കാ​നും ബോ​ട്ട​ണി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​നു പ​ദ്ധ​തി​യു​ണ്ട്.