നാ​ഷ​ണ​ൽഹൈ​വേ ഭൂ​മി ഏ​റ്റ​ടു​ക്ക​ൽ : സ്പെ​ഷ​ൽ ഓ​ഫീ​സ് അ​നു​വ​ദി​ച്ചു-​എം​പി
Wednesday, September 22, 2021 10:11 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന എ​ൻ​എ​ച്ച്-85 (കൊ​ച്ചി-​തേ​നി ഗ്രീ​ൻ ഫീ​ൽ​ഡ് കോ​റി​ഡോ​ർ), തി​രു​വ​ന​ന്ത​പു​രം കൊ​ട്ടാ​ര​ക്ക​ര കോ​ട്ട​യം അ​ങ്ക​മാ​ലി എം​സി റോ​ഡി​ന് സ​മാ​ന്ത​ര ദേ​ശി​യ​പാ​ത, കൊ​ല്ലം-​ഡി​ണ്ടി​ഗ​ൽ ദേ​ശീ​യ പാ​ത​യി​ൽ (എ​ൻ​എ​ച്ച്-183) മു​ണ്ട​ക്ക​യം മു​ത​ൽ കു​മ​ളി വ​രെ ര​ണ്ടു വ​രി​പ്പാ​ത എ​ന്നീ മൂ​ന്ന് ദേ​ശീ​യ പാ​ത​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​രെ​യും നി​യ​മി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.
ജി​ല്ല​യി​ൽ ഇ​ടു​ക്കി കേ​ന്ദ്ര​മാ​യി സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ ഈ ​റോ​ഡു​ക​ളു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും എ​ൻ​എ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.
പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ച്ച​തി​ന് ശേ​ഷം മൂ​ന്നു മാ​സ​മാ​യി​ട്ടും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം​പി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് ക​ത്ത് ന​ൽ​കി​യി​രു​ന്നു.