സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം വ​ള​പ്പി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി
Thursday, September 23, 2021 9:42 PM IST
മ​റ​യൂ​ർ: ഡി​എ​ഫ്ഒ ഓ​ഫീ​സും റേ​ഞ്ച് ഓ​ഫീ​സും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ റേ​ഞ്ച് ഓ​ഫീ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം കോ​ന്പൗ​ണ്ടി​ൽ നി​ന്ന ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന​മാ​ണ് മോ​ഷ്ടി​ച്ച​ത്.
മ​റ​യൂ​ർ ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ രാ​പ്പ​ക​ലാ​യി വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ളും വാ​ച്ച​ർ​മാ​രു​ടെ കാ​വ​ലു​മു​ള്ള സ്ഥ​ല​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ ച​ന്ദ​ന​മ​രം മു​റി​ച്ച് ക​ട​ത്തി​യി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും പ​റ​യു​ന്നു. സ്വ​കാ​ര്യ ഭൂ​മി​യി​ലോ റ​വ​ന്യൂ ഭൂ​മി​യി​ലോ ച​ന്ദ​ന​മ​രം മോ​ഷ്ടി​ക്ക​പ്പെ​ട്ടാ​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​ത്.