ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​തി​ൽ​പ്പ​ടി സേ​വ​നം: പ്രാ​രം​ഭന​ട​പ​ടി തു​ട​ങ്ങി
Thursday, September 23, 2021 9:42 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സേ​വ​ന​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ന്ന വാ​തി​ൽ​പ്പ​ടി സേ​വ​നപ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​യി ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യാ​ണ് സ​ന്ന​ദ്ധ സേ​വ​ക​ർ മു​ഖേ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​തി​ന് ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ മാ​ർ​ഗ​രേ​ഖ​യ്ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ത്യേ​ക പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ ലാ​പ്ടോ​പ്പ്, ബ​യോ​മെ​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, യാ​ത്രാ​ച്ചെ​ല​വ്, ജീ​വ​ൻ​ര​ക്ഷാമ​രു​ന്ന് എ​ന്നി​വ​യ്ക്കാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നോ ത​ന​തു ഫ​ണ്ടി​ൽ നി​ന്നോ വ​ക​യി​രു​ത്താം.
വ്യ​ക്തി​ക​ളി​ൽ നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ച്ചോ സ്പോ​ണ്‍​സ​ർ​ഷി​പ്പ് മു​ഖേ​ന​യോ പ​ണം സ​മാ​ഹ​രി​ക്കാം. ഇ​തി​നു പു​റ​മേ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​വി​ധ മേ​ള​ക​ൾ ന​ട​ത്തി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താം.
സേ​വ​ന​ത്തി​ന്
സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ
സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ബ​യോ​മെ​ട്രി​ക് ഡി​വൈ​സ്, ലാ​പ് ടോ​പ്പ്, ടാ​ബ്, ഫിം​ഗ​ർ​പ്രി​ന്‍റ് ഡി​വൈ​സ് എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് പ​ണം വി​നി​യോ​ഗി​ക്കാം.
വീ​ട്ടി​ൽ ചെ​ന്ന് ബ​യോ​മെ​ട്രി​ക് ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ച് മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 30 രൂ​പ, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കി പ്രി​ന്‍റ് ന​ൽ​കു​ന്ന​തി​ന് 20 രൂ​പ, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ധി​കാ​ര​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ടു​ത്ത് ഗു​ണ​ഭോ​ക്താ​വി​നെ എ​ത്തി​ച്ചോ ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ട്ടി​ൽ എ​ത്തി​ച്ചോ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് 30 രൂ​പ,
ലാ​പ്ടോ​പ്പു​മാ​യി വീ​ട്ടി​ൽ​ചെ​ന്ന് സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് 30 രൂ​പ എ​ന്ന ക​ണ​ക്കി​ൽ സ​ന്ന​ദ്ധ സേ​വ​ക​ന് അ​നു​വ​ദി​ക്ക​ണം. ന​ട​പ​ടി​ക​ൾ​ക്കാ​യി സേ​വ​നകേ​ന്ദ്ര​ത്തി​ൽ നി​ന്നും ഗു​ണ​ഭോ​ക്താ​വി​ന​ടു​ത്തേ​ക്കും തി​രി​ച്ചും ന​ട​ത്തു​ന്ന യാ​ത്ര​യ്ക്ക് ഇ​ന്ധ​ന​ച്ചെ​ല​വി​ന​ത്തി​ൽ കി​ലോ​മീ​റ്റ​റി​ന് അ​ഞ്ചു രൂ​പ​യും അ​നു​വ​ദി​ക്ക​ണം. വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കേ​ണ്ടി വ​ന്നാ​ൽ ഇ​തി​നാ​യി അം​ഗീ​കൃ​ത വാ​ഹ​ന നി​ര​ക്ക് അ​നു​വ​ദി​ക്ക​ണം.
തു​ക സ​മാ​ഹ​ര​ണം
അ​ക്കൗ​ണ്ട് വ​ഴി
വാ​തി​ൽ​പ്പ​ടി സേ​വ​ന​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലെ ചെ​ല​വു​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ക​യി​രു​ത്തു​ന്ന തു​ക​യി​ൽ നി​ന്നും തു​ട​ർ​ച്ചെ​ല​വു​ക​ൾ​ക്കാ​യി സം​ഭാ​വ​ന ഇ​ന​ത്തി​ൽ ല​ഭി​ച്ച തു​ക​യും ഉ​പ​യോ​ഗി​ക്കാം. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല്ലെ​ങ്കി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ- ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രു​ടെ ജോ​യി​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്ക​ണം. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ൽ​കി തു​ക സ​മാ​ഹ​ര​ണ​ത്തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
സേ​വ​നം അ​ക്ഷ​യ
വ​ഴി​യും
ഇ​തി​നു പു​റ​മെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും വാ​തി​ൽ​പ്പ​ടി സേ​വ​നം ല​ഭി​ക്കും. ഇ​തി​നാ​യി അ​ക്ഷ​യ സം​ര​ഭ​ക​ർ​ക്ക് ന​ൽ​കേ​ണ്ട ഫീ​സും നി​ശ്ച​യി​ച്ചു. സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ഗു​ണ​ഭോ​ക്താ​വി​ന്‍റെ അ​ടു​ത്ത് പോ​കു​ന്ന​തി​ന് ഇ​ന്ധ​ന​ച്ചെ​ല​വ് ഇ​ന​ത്തി​ൽ അ​ഞ്ചു രൂ​പ, ടാ​ക്സി​വാ​ഹ​ന​ത്തി​ൽ ആ​ണെ​ങ്കി​ൽ അം​ഗീ​കൃ​ത വാ​ഹ​ന നി​ര​ക്ക് എ​ന്നി​വ ന​ൽ​ക​ണം.​
ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി മ​രു​ന്നു ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.
എ​ന്നാ​ൽ മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന മ​രു​ന്ന് വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യ്ക്കാ​യു​ള്ള ഫ​ണ്ടി​ൽ നി​ന്ന് വാ​ങ്ങി വീ​ടു​ക​ളി​ൽ എ​ത്തി​ക്ക​ണം. മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​വു​ള്ള​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നും മ​രു​ന്നു വാ​ങ്ങി പ​ദ്ധ​തി പ്ര​കാ​രം എ​ത്തി​ച്ചു ന​ൽ​കും.