യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ
Friday, September 24, 2021 9:58 PM IST
തൊ​ടു​പു​ഴ:​ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.​ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ്(29)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി വ​ട​ക്കും​മു​റി-​മൗ​ണ്ട് സീ​നാ​യി റോ​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.​
ബ​ഹ​ളം​കേ​ട്ട് സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.​ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സി​ഐ വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ടെ​ൻഡർ
ക്ഷ​ണി​ച്ചു

തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ പ​ക​ൽ​വീ​ടു​ക​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ർ ക്ഷ​ണി​ച്ചു.
ടെ​ൻഡർ ഫോ​റം ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ വി​ത​ര​ണം ചെ​യ്യും.​ഒ​ക്ടോ​ബ​ർ എ​ട്ടി​നു രാ​വി​ലെ 11നു ​ടെ​ണ്ട​ർ തു​റ​ക്കും.
ഫോ​ണ്‍: 04862 223630.