അ​സാ​പി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, September 26, 2021 8:50 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ അ​സാ​പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. അ​സാ​പ് സെ​ല്ലി​ന്‍റെ സം​യു​ക്ത പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. യു​വ​ജ​ന​ങ്ങ​ളി​ൽ നൈ​പു​ണ്യ വി​ക​സ​നം, ആ​ശ​യ​വി​നി​മ​യ വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​സാ​പ് വ​ഹി​ക്കു​ന്ന പ​ങ്കു സ്തു​ത്യ​ർ​ഹ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
സം​സ്ഥാ​ന​ത്തെ എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​സാ​പ് സെ​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 37-ല​ധി​കം വ​രു​ന്ന ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, പോ​ളി​ടെ​ക്നി​ക് കോ​ളേ​ജു​ക​ൾ, മ​റ്റു ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​സാ​പ് സെ​ല്ല് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ സി​എ​സ്പി വി​ഭാ​ഗം മേ​ധാ​വി ടി.​വി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഉ​ഷ ടൈ​റ്റ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.