കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ര​ളം സ​ജ്ജം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Sunday, September 26, 2021 8:50 PM IST
തൊ​ടു​പു​ഴ: കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ സം​സ്ഥാ​നം സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം വ​ന്നാ​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​രു കു​ട്ടി വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ൽ പോ​യി തി​രി​കെ വീ​ട്ടി​ൽ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സൂ​ക്ഷ്മാ​യി നി​രീ​ക്ഷി​ക്കും.
സ്കൂ​ൾ ബ​യോ ബ​ബി​ൾ മാ​തൃ​ക​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.