എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ട് വീ​ടിനുള്ളിൽ മ​രി​ച്ചനി​ല​യി​ൽ
Monday, September 27, 2021 9:58 PM IST
തൊ​ടു​പു​ഴ: സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ സൂ​പ്ര​ണ്ടി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കും​ഭാ​ഗ​ത്തെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന അ​യ്യ​മം​ഗ​ല​ത്ത് ബേ​ബി ജോ​സ​ഫി(79)​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
അ​ടു​ത്തു താ​മ​സി​ക്കു​ന്ന മ​ക​ളു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ ബേ​ബി താ​മ​സി​ക്കു​ന്ന വീ​ട് അ​ക​ത്തു നി​ന്നു കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് ബേ​ബി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മു​ട്ടം പോ​ലീ​സും ഇ​ടു​ക്കി​യി​ൽ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. ഭാ​ര്യ പ​രേ​ത​യാ​യ എ​ൽ​സ​മ്മ. മ​ക്ക​ൾ: ഷാ​ജി, ബി​ജു, ലി​ജ. മ​രു​മ​ക്ക​ൾ: മേ​ഴ്സി, മ​രി​യ, പ​രേ​ത​നാ​യ തോ​മ​സ്.